രജിഷയും സുരാജേട്ടനും തകര്‍ത്തു: ഫൈനല്‍സിനെ പ്രശംസിച്ച് റിമ കല്ലിങ്കല്‍

രജിഷ വിജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “ഫൈനല്‍സി”നെ പ്രശംസിച്ച് നടി റിമ കല്ലിങ്കല്‍. രജിഷയും സുരാജും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചെന്നാണ് റിമ പറയുന്നത്. സങ്കടവും ദേഷ്വവും തുടങ്ങി എല്ലാ ഇമോഷന്‍സും സുരാജ് മനോഹരമാക്കിയെന്നും റിമ പറയുന്നു.

“ആദ്യമായി സംവിധാനം ചെയ്യുന്നത് ഒരു സ്‌പോര്‍ട്‌സ് സിനിമ, ഒരുപാട് കഷ്ടപ്പാടുകളുണ്ടാകും എന്നാലും അരുണ്‍ നന്നായി ചെയ്തു. രജിഷയും സുരാജേട്ടനും തകര്‍ത്തു” എന്നാണ് റിമ പറയുന്നത്. ആലീസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് താരമായാണ് രജിഷ എത്തുന്നത്. രജിഷയുടെ അച്ഛന്‍ വര്‍ഗീസായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്.

നിരഞ്ജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. നവാഗതനായ പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രം മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മാണം. സുധീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീത സംവിധാനം കൈലാസ് മേനോനാണ്.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്