നടിയുടെ കാല്‍ നക്കിയ സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍

അഭിമുഖത്തിനിടെ നടിയുടെ കാല്‍ ചുംബിച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പ്രവര്‍ത്തി വിവാദമായിരുന്നു. നടി അഷു റെഡ്ഡിയുടെ കാല്‍ ചുംബിച്ച് സംവിധായകന്‍ കാല്‍ വിരല്‍ കടിക്കുകയും ചെയ്തിരുന്നു. ഈ അഭിമുഖത്തിന് എതിരെ ഏറെ വിമര്‍ശനങ്ങളും വന്നിരുന്നു.

സംവിധായകന്‍ തറയില്‍ ഇരുന്നായിരുന്നു നടിയെ അഭിമുഖം ചെയ്തത്. ‘നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ല’ എന്ന് പറഞ്ഞാണ് നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി സംവിധായകന്‍ ചുംബിച്ചത്. വീഡിയോ വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആര്‍ജിവി.

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ തറയില്‍ ഇരുന്ന് നടിയുടെ കാലില്‍ ചുംബിച്ചത് എന്നാണ് ആര്‍ജിവി ഇപ്പോള്‍ പറയുന്നത്. അഭിമുഖത്തിന്റെ തുടക്കം മുതല്‍ അഷു റെഡ്ഡിയുടെ വര്‍ക്കുകളെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും എല്ലാം വര്‍മ്മ സംസാരിക്കുന്നുണ്ട്.

അഭിമുഖം അവസാനിക്കുന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് സംവിധായകന്‍ നടിയോടുള്ള തന്റെ സ്‌നേഹം അറിയിച്ചത്. അഷുവിന്റെ സമ്മതത്തോടെ കാല്‍ തൊടുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെരുപ്പ് ഊരി കാലില്‍ ചുംബിക്കുകയും കാല്‍ വിരല്‍ കടിക്കുകയുമാണ് ചെയ്തത്.

അഷുവിനെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നതും കാണാം. തന്നോട് കാണിച്ച സ്‌നേഹത്തിന് പ്രതിഫലമായി അഷു റെഡ്ഡി രണ്ട് വട്ടം വര്‍മയെ കെട്ടിപിടിക്കുകയും കവിളില്‍ ചുംബിക്കുന്നുമുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ