പ്രകോപിപ്പിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തത്; കണ്ണില്‍ മുളക് തേച്ച സംഭവത്തെ ന്യായീകരിച്ച് രജിത് കുമാര്‍

സഹ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന്റെ ഭാഗമായി റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ താന്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിച്ചിരിക്കുകയാണ് രജിത്.

ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായ ഷിയാസിന് ഒപ്പം ഡോക്ടര്‍ രജിത് കുമാര്‍ എത്തിയ ഫേസ്ബുക്ക് ലൈവില്‍ ആണ് അദ്ദേഹം ആ പ്രവര്‍ത്തിയെ ന്യായീകരിച്ചത്. തന്നെ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരത്തില്‍ പെരുമാറിയതെന്നും രേഷ്മ എന്ന സഹമത്സരാര്‍ത്ഥി തന്നെ കള്ളനെന്ന് വിളിച്ചു എന്നും മദ്യപാനിയായി ചിത്രീകരിച്ചു എന്നും രജിത് കുമാര്‍ പറയുന്നു.

രജിത് കുമാറിനെതിരെ കേസ് എടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അച്ഛനോട് ആലോചിച്ചതിനു ശേഷം പറയാം എന്നായിരുന്നു രേഷ്മ പറഞ്ഞത്. പിന്നീട് രജിത് കുമാര്‍ മാപ്പു പറഞ്ഞിട്ടും സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു ഒരു തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴും രേഷ്മ തന്റെ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

അതേസമയം, ബിഗ് ബോസില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കുവാന്‍ ഇന്നലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയആരാധകരായ 75 പേര്‍ക്കെതിരെ എറണാകുളം ജില്ലാ കളക്ടര്‍ കേസ് എടുത്തിരിക്കുകയാണ്.

Latest Stories

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?

മുല്ലപ്പെരിയാർ സുരക്ഷ സമിതി; കേരളത്തിന്റെ പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ