പ്രശ്‌നം ഒത്തുതീര്‍പ്പാക്കി, ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിംഗ് തീരും: 'ആര്‍ഡിഎക്‌സ്' അണിയറ പ്രവര്‍ത്തകര്‍

‘ആര്‍ഡിഎക്‌സ്’ സിനിമയില്‍ പ്രതിസന്ധി പരിഹരിച്ചെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രശ്‌നം പരിഹരിച്ചതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

മുതിര്‍ന്ന താരങ്ങളായ ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ് തുടങ്ങിയവരുള്ള ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം അര്‍ധരാത്രി ഇറങ്ങിപ്പോയതു കാരണം ഷൂട്ടിംഗ് മുടങ്ങിയെന്നാണ് പ്രമുഖ സിനിമാ ഗ്രൂപ്പുകളില്‍ പോസ്റ്റുകള്‍ എത്തിയത്.

തനിക്ക് മറ്റു താരങ്ങളെക്കാള്‍ പ്രാധാന്യം നല്‍കണമെന്ന ഷെയ്‌നിന്റെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രചരിച്ച ട്വീറ്റുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളോട് ഷെയ്ന്‍ പ്രതികരിച്ചത് ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവച്ച് കൊണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രശ്‌നങ്ങള്‍ അണിയറപ്രവര്‍ത്തകരും അസോസിയേഷനും ഇടപെട്ട് പരിഹരിച്ചെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഏഴ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ഡിഎക്‌സ്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. ഷെയ്ന്‍, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി