ഒടിഞ്ഞ കാലുമായി സംഘട്ടനരംഗം വരെ.. അവിശ്വസനീയമായ ആക്ഷന്‍ സീന്‍..; ജോജുവിനെ കുറിച്ച് രവി കെ. ചന്ദ്രന്‍

ജോജു ജോര്‍ജിന്റെ അര്‍പ്പണ മനോഭാവത്തെ പ്രശംസിച്ച് പിറന്നാള്‍ ആശംസകളുമായി ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രന്‍. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ സെറ്റില്‍ കമല്‍ ഹാസനൊപ്പം ജോജു നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് രവി കെ. ചന്ദ്രന്‍ നടന് ആശംസകള്‍ അറിയിച്ചത്. കാല് ഒടിഞ്ഞിട്ടും താരം സംഘട്ടനരംഗം പൂര്‍ത്തിയാക്കി എന്നാണ് രവി പറയുന്നത്.

”സിനിമയോടുള്ള ആത്മാര്‍ഥമായ സമര്‍പ്പണവും സ്‌നേഹവുമുള്ള രണ്ട് വലിയ വ്യക്തികള്‍. ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്ഷന്‍ രംഗമാണ് ജോജു പൂര്‍ത്തിയാക്കിയത്. പ്രിയപ്പെട്ട ജോജുവിന് ജന്മദിനാശംസകള്‍” എന്നാണ് രവി കെ. ചന്ദ്രന്‍ കുറിച്ചത്. തഗ് ലൈഫില്‍ കമല്‍ഹാസന്‍, ചിമ്പു എന്നിവര്‍ക്കൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തിലുണ്ടായിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു രവി കെ. ചന്ദ്രന്‍. അതേസമയം, ജോജു ജോര്‍ജിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രണ്ട് പുതിയ സിനിമകളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ ഇന്ന് പുറത്തെത്തിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ആണ് താരത്തിന്റെ പുതിയ ചിത്രം.

ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ‘ആശ’ എന്ന ചിത്രത്തിലെ ജോജുവിന്റെ സ്‌പെഷല്‍ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരും ആശയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്