വിവാദങ്ങള്‍ക്കവസാനമായി, ന്യൂഡിന് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്

വിവാദചലച്ചിത്രം ന്യൂഡിന് പ്രദര്‍ശനാനുമതി നല്‍കാന്‍ തയ്യാറായി സെന്‍സര്‍ ബോര്‍ഡ്.  മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ രവി ജാദവ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന് ഒരു കട്ടു പോലും ഇല്ലാതെ എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. സിബിഎഫ്‌സിയുടെ വിദ്യാബാലന്‍ അദ്ധ്യക്ഷയായ പ്രത്യേക ജൂറിയാണ് അനുമതി നല്‍കാന്‍ തീരുമാനിച്ചത്.

ജൂറിയ്ക്ക് മുമ്പാകെ സിനിമ പ്രദര്‍ശിപ്പിച്ചതിനു ശേഷം ജൂറി ഒന്നടങ്കം എഴുന്നേറ്റ് നിന്ന് സിനിമയില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിച്ചതായി രവി ജാദവ് പറഞ്ഞു. ചിത്രകലാവിദ്യാര്‍ത്ഥികളുടെ മുന്നില്‍ നഗ്നമോഡലായി ഇരിയ്‌ക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ മുന്‍പ് തന്നെ ന്യൂഡിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സെന്‍സര്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം വൈകുകയായിരുന്നു. ഛയാ ഭട്കര്‍, കല്ല്യാണി മൂലേ, ഓം ഭട്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...