മോ‌ളിവുഡിൽ ഓസ്കാർ അവാർഡിന് അർഹരായവരിൽ മമ്മൂട്ടിയും; റസൂൽ പൂക്കുട്ടിയുടെ ഓസ്കാർ നോമിനേഷൻസ്

മോ‌ളിവുഡിൽ ഓസ്കാർ അവാർഡ് ഉണ്ടായിരുന്നങ്കിൽ മമ്മൂട്ടിക്ക് ലഭിക്കുമായിരുന്നെന്ന് റസൂൽ പൂക്കുട്ടി. തനിയാവർത്തനത്തിലെ മമ്മൂട്ടിയുടെ അഭിനയം അത്ര മനോഹരമായിരുന്നെന്ന് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഓസ്കാർ അവാർഡ് മോ‌ളിവുഡിൽ ഉണ്ടായിരുന്നെങ്കിൽ നിരവധി പേർക്ക് ലഭിച്ചേനെ.

തനിയാവർത്തനത്തിലെ മമ്മൂട്ടി, തൻമാത്രയിലെ മോഹൻലാൽ, ട്രൻസിലെ ഫഹദ് അങ്ങനെ നിരവധി പേരുണ്ടന്നും അദ്ദേഹം പറഞ്ഞു. റസൂൽ പൂക്കുട്ടി ഓസ്കാർ അവർഡ് നൽകുകയാണങ്കിൽ കൃത്യനിഷ്ഠയ്ക്കും, സമയനിഷ്ഠയ്ക്കും ആർക്കാണ് അവാർഡ് നൽകുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് അമിതാഭ് ബച്ചൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കഴിഞ്ഞ അറുപത് വർഷങ്ങളായി അദ്ദേഹം അത് കൃത്യമായി പാലിക്കുന്നുണ്ട്. ​ഗായകരിൽ നൽകുകയാണെങ്കിൽ യേശുദാസ്, എസ്. പി ബാലസുബ്രമണ്യം, മുഹമ്മദ് റാഫി തുടങ്ങിയവരെയായിരുന്നു അദ്ദേഹം പറഞ്ഞത്.

ഏറ്റവും നല്ല ഡ്രെെവറാരാണ് അങ്ങനെ ഒരു അവാർഡ് കൊടുക്കുകയാണങ്കിൽ ആർക്കു കൊടുക്കും എന്ന ചോദ്യത്തിന് തന്റെ ഭാര്യക്ക് നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുബെെയിൽ എവിടെ പോകണമെങ്കിലും തന്നെ കെണ്ടുവിടുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍