തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം നമ്പറും മസാലയും മാത്രം; വിവാദ പരാമര്‍ശവുമായി രശ്മിക

വിവാദമായി നടി രശ്മിക മന്ദാനയുടെ പരാമര്‍ശം. തെന്നിന്ത്യന്‍ സിനിമകളില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളും മാത്രമാണുള്ളത് എന്നാണ് രശ്മിക പറഞ്ഞത്. ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെ കുറിച്ച് പറയുന്നതിന് ഇടയ്ക്കാണ് വിവാദ പരമാര്‍ശം കടന്നുവന്നത്.

ഈ പരാമര്‍ശമാണ് വന്‍ പ്രതിഷേധത്തിന് വഴി ഒരുക്കിയിരിക്കുന്നത്. ‘മിഷന്‍ മജ്‌നു’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രശ്മിക ഈ പരാമര്‍ശം നടത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങള്‍ എന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്.

തെന്നിന്ത്യന്‍ സിനിമയില്‍ ആണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുള്ളത്. ഇത് തന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. അതെന്നെ വളരെയധികം ആവേശംകൊള്ളിക്കുന്നു. ഇതായിരുന്നു അവരുടെ വാക്കുകള്‍.

എന്നാല്‍ രശ്മികയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ മസാലയും ഐറ്റം നമ്പറും മാത്രമല്ല എന്നാണ് നടിക്ക് മറുപടി നല്‍കിയത്. വന്ന വഴി മറക്കരുതെന്ന് താരത്തിനെ ഓര്‍മിപ്പിക്കുകയാണ് ചിലര്‍.

നെറ്റ്ഫ്‌ളിക്‌സ് വഴി 2023 ജനുവരി 20ന് ആണ് മിഷന്‍ മജ്‌നു റിലീസ് ചെയ്യുന്നത്. വിജയ് നായകനാവുന്ന ‘വാരിസ്’, രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ‘അനിമല്‍’, അല്ലു അര്‍ജുന്‍ നായകനാവുന്ന ‘പുഷ്പ: ദ റൂള്‍’ എന്നിവയാണ് രശ്മികയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ