വാരിസ് തിരഞ്ഞെടുത്തത് വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാത്രം; വെളിപ്പെടുത്തി രശ്മിക മന്ദാന

‘വാരിസി’ല്‍ കാര്യമായി ചെയ്യാന്‍ ഒന്നുമില്ലായിരുന്നുവെന്ന് നടി രശ്മിക മന്ദാന. ചിത്രം തിരഞ്ഞെടുത്തത് എന്തിനാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. വിജയ്ക്കൊപ്പം അഭിനയിക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹത്തിന്റെ ഒരു വലിയ ആരാധിക ആണ് താനെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടി ഈക്കാര്യം പറഞ്ഞത്.

‘എനിക്ക് രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാന്‍ ആ സിനിമ ചെയ്തുവെന്നത് എന്റെ മാത്രം തിരഞ്ഞെടുപ്പായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനൊന്നുമില്ലെന്ന് ഞാന്‍ വിജയ് സാറിനോട് പറയുമായിരുന്നു. പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂര്‍വമായ തീരുമാനത്തിന് കാരണം വിജയ് സാറിനൊപ്പം പ്രവര്‍ത്തിക്കാനാകും എന്നതായിരുന്നു.

വളരെക്കാലമായി ഞാന്‍ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം എന്നതും അതിന്റെ കാരണമാണ്’, എന്ന് രശ്മിക മന്ദാന പറഞ്ഞു. വാരിസ്’ ഏഴ് ദിവസത്തിനുള്ളില്‍ 210 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം തന്നെയാണ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയ വന്‍ താരനിര പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. കാര്‍ത്തിക് പളനി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എസ് തമനാണ്.

Latest Stories

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം