വിവാഹശേഷം അവളെ കണ്ടിട്ടില്ല, രന്യ ഞങ്ങളെ നിരാശരാക്കി..; നടിയെ തള്ളിപ്പറഞ്ഞ് പിതാവ്

സ്വര്‍ണ്ണക്കടത്തിനിടെ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെ തള്ളിപ്പറഞ്ഞ് പിതാവും ഡിജിപിയുമായ കെ രാമചന്ദ്ര റാവു. രന്യ തങ്ങളെ നിരാശപ്പെടുത്തിയെന്നും വിവാഹശേഷം രന്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രന്യയുടെയോ ഭര്‍ത്താവിന്റെയോ ബിസിനസ് ഇടപാടുകളെ കുറിച്ച തങ്ങള്‍ക്ക് അറിയില്ലെന്നും രാമചന്ദ്ര റാവു ടൈസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

നാല് മാസം മുമ്പ് രന്യ ജതിന്‍ ഹുക്കേരിയെ വിവാഹം കഴിച്ചത്. അതിന് ശേഷം അവള്‍ തങ്ങളെ കാണാന്‍ വന്നിട്ടില്ല. മകളുടെയോ ഭര്‍ത്താവിന്റെയോ ബിസിനസ് ഇടപാടുകളെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ല. വാര്‍ത്ത വലിയ ഞെട്ടലും നിരാശയും ഉണ്ടാക്കി. രന്യ നിരാശപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം അവളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് രാമചന്ദ്ര റാവു പറയുന്നത്.

അതേസമയം, ആഭരണങ്ങളായി അണിഞ്ഞും മലദ്വാരം ഉള്‍പ്പെടെയുള്ള ശശീരഭാഗങ്ങളില്‍ ഒളിപ്പിച്ചും 14.8 കിലോ സ്വര്‍ണമാണ് നടി കടത്താന്‍ ശ്രമിച്ചത്. ഡി.ആര്‍.ഐ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്.

സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവര്‍ത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ രന്യ റാവു താന്‍ ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തിരുന്നു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'