രൺവീർ സിങിന്റെ നായികയായി മലയാളികളുടെ ആൻമരിയ, ഹനുമാൻകൈൻഡിന്റെ റാപ്പ് സോങിൽ ധുരന്ദർ ഫസ്റ്റ് ലുക്ക് വീഡിയോ

ബോളിവുഡ് സൂപ്പർതാരം രൺവീർ സിങിന്റെ എറ്റവും പുതിയ ചിത്രത്തിൽ നായികയായി മലയാളികളുടെ ആൻമരിയ. രൺവീർ നായകനാവുന്ന ധുരന്ദർ എന്ന ചിത്രത്തിലാണ് ആൻമരിയ കലിപ്പിലാണ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സാറ അർ‌ജുൻ നായികയാവുന്നത്. ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആദിത്യ ധറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

ഈ വർ‌ഷം ക്രിസ്മസ് റിലീസായിട്ടാണ് രൺവീർ സിങ് സിനിമ ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്. ആൻമരിയ കലിപ്പിലാണ് സിനിമയ്ക്ക് പുറമെ ചിയാൻ വിക്രമിന്റെ തമിഴ് ചിത്രം ദൈവതിരുമകളിലെ പ്രകടനത്തിനും സാറാ അർജുൻ കയ്യടി നേടിയിരുന്നു. കൂടാതെ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സിനിമ സീരീസിലും സാറ വേഷമിട്ടു.

2011 ലാണ് ബാലതാരമായി സാറ സിനിമയിലേക്ക് എത്തുന്നത്. 404 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ആറാം വയസ്സിൽ സാറയുടെ അരങ്ങേറ്റം. ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി ഇരുപതോളം സിനിമകളിൽ സാറ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. പല അന്തർ ദേശീയ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും താരം വേഷമിട്ടു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ