'എപ്പോഴും ഇങ്ങനെയാണോ, അല്ല... ഭാര്യ വീട്ടിൽ പോകുമ്പോൾ ജെന്റിൽമാൻ'; മനസ്സ് തുറന്ന് രൺവീർ സിംഗ്

ഭാര്യ വീട്ടിൽ പോകുമ്പോൾ ജെന്റിൽമാനാകുമെന്ന് ബോളിവുഡ് താരം രൺവീർ സിംഗ്. വ്യത്യസ്തങ്ങളായ ഔട്ട്ഫിറ്റുകളാൽ ആരാധകരെ ഞെട്ടിക്കുന്ന ബോളിവുഡ് താരമാണ് രൺവീർ എന്നാൽ താൻ ഭാര്യ വീട്ടിൽ പോകുമ്പോൾ ജെന്റിൽമാൻ ലുക്കിലെ പോകുവെന്നാണ് വെളിപ്പെടുത്തൽ. കോഫി വിത്ത് കരൺ ചാറ്റ് ഷോയിലാണു നടന്റെ വെളിപ്പെടുത്തൽ.

സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലല്ലാതെ രൺവീറിനെ കാണാനാവില്ലന്നും. എപ്പോഴും ഇങ്ങനെയാണോ എന്ന അവതരകന്റെ ചോദ്യത്തിന് അല്ല എന്നായിരുന്നു രൺവീർ മറുപടി നൽകിയത്. ഇത്തരം വസ്ത്രങ്ങൾ ഒഴിവാക്കി രൺവീർ ജെന്റിൽമാൻ ആകുന്ന ഒരു സമയം തനിക്കുണ്ട്. ഭാര്യയും ബോളിവുഡ് താരവുമായ ദീപിക പദുകോണിന്റെ വീട്ടിൽ പോകുമ്പോഴാണ് അത്.

‘‘എന്റെ വീട്ടിലിപ്പോൾ വസ്ത്രം സൂക്ഷിക്കാൻ രണ്ട് അലമാരകളുണ്ട്. ഒന്നിൽ ഞാൻ സാധാരണ ധരിക്കുന്ന വസ്ത്രങ്ങളാണ്. മറ്റേതിൽ ദീപികയുടെ വീട്ടിലേക്ക് പോകുമ്പോൾ ധരിക്കാനുള്ള വെള്ള ഷർട്ടുകളും നീല ജീൻസുകളും’’ എന്നായിരുന്നു രൺവീറിന്റെ പ്രതികരണം.

രസകരമായ നടന്റെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു. ആറു വർഷത്തെ പ്രണയത്തിനുശേഷം 2018 ലായിരുന്നു ഇരുവരും വിവാഹിതരായത്. മുൻ ബാഡ്മിന്റൺ താരമായ പ്രകാശ് പദുകോണും, ഉജ്വല പദുകോണുമാണ് ദീപികയുടെ മാതാപിതാക്കൾ.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ