'പെണ്ണു കാണാന്‍ നിന്നു കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരയ്ക്കാനും എന്നെ കിട്ടില്ല, ഒരു സ്വയംവരം വേണം'; രഞ്ജിനി ഹരിദാസിന്റെ വിവാഹം, കാര്യം ഇങ്ങനെ..

മലയാളത്തിന്റെ പ്രിയ അവതാരക രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോവുകയാണോ? വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന് പറയുന്ന രഞ്ജിനിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ലോക്ഡൗണില്‍ വീട്ടിലിരുന്നപ്പോള്‍ ഇതുവരെ ചിന്തിക്കില്ല എന്ന് നിങ്ങള്‍ കരുതിയ ആ കാര്യം ചിന്തിച്ചു, കല്യാണം കഴിക്കാന്‍ പോകുന്നു എന്നാണ് രഞ്ജിനി പറയുന്നത്.

“”ഫ്രണ്ട്‌സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തില്‍ മറ്റെന്തോ കൂടി വേണം. രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങള്‍ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോവുന്നു”” എന്നാണ് വീഡിയോയില്‍ താരം പറയുന്നത്.

“”പെണ്ണു കാണാന്‍ നിന്നു കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരയ്ക്കാനും എന്നെ കിട്ടില്ല. ഒരു സ്വയംവരം വേണം, ശ്രീരാമന്‍ സീതയെ കെട്ടിയതു പോലെ, നളന്‍ ദമയന്തിയെ കൊണ്ടു പോയതു പോലെ… ഒരുപാട് പേരില്‍ നിന്നും ഞാന്‍ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും.””

ജാതിയും മതവും പ്രശ്‌നമല്ല. കുറച്ചു ദമ്പതികള്‍ കൂടി എന്റെ ഒപ്പം കാണും, അപ്പോള്‍ എന്റെ സ്വയംവരം കാണാന്‍ റെഡി ആയിക്കൊള്ളൂ..”” എന്നാണ് രഞ്ജിനിയുടെ വാക്കുകള്‍. എന്നാല്‍ ഇത് ഒരു ചാനല്‍ ഷോയുടെ പരസ്യ വീഡിയോ മാത്രമാണ്. “ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും” എന്ന പുതിയ പരിപാടിയുടെ പരസ്യചിത്രമാണിത്.

Latest Stories

കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ആ പൊന്‍ചിരി മാഞ്ഞു, വിട പറഞ്ഞ് കവിയൂര്‍ പൊന്നമ്മ; സംസ്‌കാരം നാളെ

കുളിക്കാറില്ല, ആഴ്ചയില്‍ ഒരിക്കല്‍ ഗംഗാജലം ദേഹത്ത് തളിക്കും; ഭര്‍ത്താവിന്റെ ദുര്‍ഗന്ധം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ടെലിഗ്രാമില്‍; ചാറ്റ് ബോട്ടിലൂടെ ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ വില്‍പ്പനയ്ക്ക്

ആടിത്തിമിര്‍ത്ത് വിനായകന്‍, തീപ്പൊരിയായി 'കസകസ' ഗാനം; ട്രെന്‍ഡിംഗായി തെക്ക് വടക്ക്

പൊന്നമ്മയുടെ ക്രൂര വേഷങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത മലയാളി; അത്രമാത്രം അവര്‍ സ്‌നേഹിച്ച അമ്മ മനസ്

മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

ഇനി മുദ്രപ്പത്രമൊന്നും വേണ്ട 'ഇ-സ്റ്റാമ്പ്' മാത്രം; ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ സംവിധാനം

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മേൽനോട്ട ചുമതല, ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കണം

ശിവ രാജ്കുമാറിനെ തൊഴുത് കാല്‍ തൊട്ട് വന്ദിച്ച് ആരാധ്യ; വീഡിയോ വൈറല്‍, ഐശ്വര്യയ്ക്ക് കൈയ്യടി