'സുനൈനയ്ക്ക് മാനസികരോഗമാണെന്ന് വരുത്തിത്തീര്‍ത്ത് തെരുവില്‍ തള്ളിയത് സഹോദരന്‍ ഹൃത്വിക് തന്നെ'; നടനെതിരെ ഗുരുതര ആരോപണം

താന്‍ വീട്ടില്‍ നിന്ന് മാറി ഹോട്ടല്‍ മുറിയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും, തന്നെ വീട്ടുകാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും, ജീവിതം നരകതുല്യമാണെന്നും ഹൃത്വികിന്റെ സഹോദരി സുനൈന വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സുനൈനയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍ സഹോദരനും നടനുമായ ഹൃത്വിക് റോഷന്‍ തന്നെയാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേലാണ് നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കങ്കണയും ഹൃത്വിക്കും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് ഹൃത്വിക് തന്റെ പി.ആര്‍ ടീമിനെ ഉപയോഗിച്ച് സുനൈനയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നുവെന്ന് രംഗോലി കൂട്ടിച്ചേര്‍ത്തു.

രംഗോലിയുടെ ട്വീറ്റുകള്‍ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. സുനൈന സന്ദേശങ്ങള്‍ അയച്ചുവെങ്കില്‍ അത് സ്‌ക്രീന്‍ ഷോട്ട് സഹിതം പുറത്ത് വിടാന്‍ ചിലര്‍ ആവശ്യപ്പെട്ടു.

അതേസമയം, സുനൈന ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു രോഗമില്ലെന്നും അവര്‍ പ്രതികരിച്ചു.”ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. എനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷന്‍) വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ഞാന്‍ അറിയുന്നത്. മദ്യപാനത്തില്‍ നിന്ന് മുക്തി നേടാന്‍ ഞാന്‍ നേരത്തേ ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലായിരുന്നു ഞാന്‍. അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് ഞാന്‍ അറിയുന്നത്. വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും അവര്‍ പറഞ്ഞു.”കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ട്. അതൊന്നും എനിക്ക് തുറന്നു പറയാനാകില്ല. കാരണം എന്റെ കുടുംബത്തെ ഈ പ്രശ്‌നങ്ങളൊന്നും ബാധിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്താണ് കഴിയുന്നത്. – സുനൈന പറഞ്ഞു.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ