'അമ്മ'യെ രമേഷ് പിഷാരടി നയിക്കും; പൊട്ടിത്തെറിക്ക് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു, ഗണേഷ് കുമാറും ഷാജോണും കൃഷ്‌ണപ്രഭയും കമ്മിറ്റിയിൽ

താരസംഘടനയായ ‘അമ്മ’യിലെ പൊട്ടിത്തെറിക്ക് പിന്നാലെ സംഘടനയെ നയിക്കാൻ അടിയന്തരമായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള 9 അംഗ കമ്മിറ്റിയാണ് താൽക്കാലികമായി ചുമതലയേറ്റിരിക്കുന്നത്. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി.

ഈ കാലയളവിനുള്ളിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള പൊതുതിരഞ്ഞെടുപ്പ് നടപടികളിലേക്ക് സംഘടന കടക്കും. ജനറൽ ബോഡി യോഗത്തിൽ ശ്വേതയും 17 അംഗ ഭരണസമിതിയും രാജിവെച്ചതിനെ തുടർന്ന് താൽക്കാലിക സമിതി രൂപീകരിക്കാൻ മുതിർന്ന നടൻ ജഗദീഷിനെ പൊതുയോഗം ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ദ്രുതഗതിയിലുള്ള ചർച്ചകൾക്കൊടുവിലാണ് രമേഷ് പിഷാരടിയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

കെ.ബി.ഗണേഷ് കുമാർ, സാദിഖ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്‌ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണ‌പ്രഭ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങൾ. കാലാവധി 4 മാസമാണെന്ന് പറഞ്ഞിരിക്കുന്നതെങ്കിലും ഒരു വർഷത്തിനു ശേഷം നടക്കുന്ന അടുത്ത ജനറൽ ബോഡി വരെ തുടരാമെന്നാണു ധാരണയെന്നാണു സൂചന.

Latest Stories

'പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, 'സ്പെയ്സ്' എന്ന പേരിൽ പദ്ധതി'; രമേശ് ചെന്നിത്തല

'ആരുടെയും ഔദാര്യത്തിലല്ല, ടിവികെ സർക്കാർ രൂപീകരിച്ചത് ജനങ്ങളുടെ അനുമതിയോടെ'; എം കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയുടെ തീപ്പൊരി പ്രസംഗം

'ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം മെസ്സി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശൻ'; പരിഹസിച്ച് എം ബി രാജേഷ്

'മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടി, ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'; കെ സുരേന്ദ്രൻ

ആഗോള അവയവവിപണി, ദാരിദ്ര്യം, തൊഴിലാളി ചൂഷണം

'തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റി; 2024 - 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ

'തൂഫാൻ കെയറുമായി' ആസ്റ്റർ മെഡിസിറ്റി സഹകരിക്കും; ഡോക്ടർ ആസാദ് മൂപ്പനുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി

ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനം;12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു

നീലേശ്വരം ടിപ്പർ ലോറി അപകടം; ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഇല്ല, വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിൽ; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് സ്ഥാനങ്ങൾ വഹിക്കാൻ ആഗ്രഹിക്കുന്നില്ല, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ; അൻസിബ ഹസൻ