അടിപിടിക്കും രക്തച്ചൊരിച്ചിലിനും കട്ട് ഇല്ല? രാമസിംഹന്റെ 'പുഴ മുതല്‍ പുഴ വരെ' സെന്‍സറിംഗ് കഴിഞ്ഞു

രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്യുന്ന ‘1921: പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. സെന്‍സറിംഗിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയിലെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞു എന്നായിരുന്നു സംവിധായകന്റെ പരാതി.

സെന്‍സറിംഗിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെയാണ് ചിത്രം മാര്‍ച്ച് 3ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 189 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

നേരത്തെ ഐവി ശശിയുടെ ‘1921’ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹന്‍ ആരോപിച്ചിരുന്നു. മലബാര്‍ സമരത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ അടിപിടിയും രക്തച്ചൊരിച്ചിലും കാണിക്കുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഒഴിവാക്കാന്‍ കഴിയില്ല.

ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാല്‍ എന്താകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവര്‍ കാണിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം എന്നായിരുന്നു രാമസിംഹന്‍ പറഞ്ഞത്.

‘മമധര്‍മ’ എന്ന പേരില്‍ ആരംഭിച്ച ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് രാമസിംഹന്‍ 1921 സിനിമ ചിത്രീകരിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ ‘വാരിയംകുന്നന്‍’ ആഷിഖ് അബു പ്രഖ്യാപിച്ചപ്പോള്‍ ആയിരുന്നു രാമസിംഹന്‍ തന്റെ സിനിമയും പ്രഖ്യാപിച്ചത്. എന്നാല്‍ ആഷിഖ് അബുവും നായകന്‍ പൃഥ്വിരാജും പിന്നീട് സിനിമ ഉപേക്ഷിച്ചു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി