ധനുഷിന്റെ നായികയായി രജിഷ വിജയന്‍ തമിഴിലേക്ക്?

“അനുരാഗ കരിക്കിന്‍ വെള്ളം” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് രജിഷ വിജയന്‍. തുടര്‍ന്നും രജിഷയുടെ വ്യത്യസ്തവും ശക്തവുമായ വേഷങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. ജൂണും അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍സും ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ രജിഷ തമിഴിലും അരങ്ങേറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ എന്ന് പേരുള്ള ചിത്രത്തില്‍ രജീഷ ധനുഷിന്റെ നായികയായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കലൈപുളി എസ്.തനുവിന്റെ വി ക്രിയേഷന്‍സാവും ചിത്രം നിര്‍മ്മിക്കുക. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും സ്വന്തമാക്കി വന്‍ വിജയമായ പരിയേറും പെരുമാള്‍ ഒരുക്കിയ സംവിധായകനാണ് മാരി ശെല്‍വരാജ്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നെന്ന് പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ വലിയ കാത്തിരിപ്പിലാണ്.

ഫൈനല്‍സാണ് ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ രജി ചിത്രം. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അസുരനാണ് റിലീസിന് തയ്യാറെടുക്കുന്ന പുതിയ ധനുഷ് ചിത്രം. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം