ഇത് നെല്‍സണ്‍ യൂണിവേഴ്‌സോ? 'ജയിലര്‍ 2' വരുന്നു, ടൈറ്റില്‍ ഇങ്ങനെ..

കഴിഞ്ഞ വര്‍ഷം തമിഴ് സിനിമയിലെ മെഗാഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു രജനികാന്തിന്റെ ‘ജയിലര്‍’. ചിത്രത്തില്‍ രജനി മാത്രമല്ല, മോഹന്‍ലാലിന്റെയും ശിവ രാജ്കുമാറിന്റെ കാമിയോ റോളുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ വേഷത്തില്‍ എത്തിയ വിനയാകനും ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജയിലറിന് സീക്വല്‍ ഒരുക്കാനുള്ള സാധ്യതയെ കുറിച്ച് നെല്‍സണ്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആരാധകരുടെ ആകാംഷകള്‍ക്ക് ആക്കം കൂട്ടുകയാണ് ജയിലര്‍ 2ന്റെ പുതിയ അപ്‌ഡേറ്റുകള്‍.

ചിത്രത്തിന് താല്‍കാലികമായി ‘ഹുക്കും’ എന്ന് പേര് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഈ വര്‍ഷം ജൂണില്‍ തന്നെ ആരംഭിക്കുമെന്നും പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ജയിലര്‍ 2 ആരംഭിക്കുമെന്നുമാണ് സൂചന.

രജിനിയുടെ 172-ാം ചിത്രമായിട്ടാണ് ജയിലര്‍ 2 ഒരുങ്ങുന്നത്. രണ്ടാം ഭാഗത്തിനായി സണ്‍ പിക്‌ച്ചേഴ്‌സ് 55 കോടി രൂപ സംവിധായകന് അഡ്വാന്‍സ് നല്‍കിയത്. മോഹന്‍ലാലിന്റേയും ശിവകുമാറിന്റെയും കഥാപാത്രങ്ങളുടെ ഫ്‌ളാഷ് ബാക്ക് ഉള്‍പ്പെടുത്തി നെല്‍സണ്‍ യൂണിവേഴ്‌സിനും സാധ്യതയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9ന് ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. 200 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 650 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അതേസമയം, നിലവില്‍ ‘വേട്ടയ്യന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രജനികാന്ത്.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍