കൂലി അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണം, ചിത്രം ഒരു മണിക്കൂറിൽ നേടിയത്, പൊരിഞ്ഞ പോരാട്ടമായിരുന്നുവെന്ന് ആരാധകർ

രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന കൂലിക്കായുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഓ​ഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്മേൽ വലിയ പ്രതീക്ഷകളാണ് എല്ലാവർക്കുമുളളത്. വമ്പൻ താരനിര അണിനിരക്കുന്ന കൂലിയുടേതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. രജനി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ ഉൾപ്പെടെ മികച്ച പ്രതികരണമാണ് കൂലി ബുക്കിങ്ങിന് ലഭിക്കുന്നത്.

ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിൽ ഒരു കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. 64,000ത്തിലധികം ടിക്കറ്റുകൾ ഇതിനകം സിനിമയുടേതായി വിറ്റു പോയി. ടിക്കറ്റ് വില്പന ആരംഭിച്ചത് മുതൽ ബുക്കിങ് ആപ്പുകളിൽ ആരാധകരുടെ തിക്കും തിരക്കുമാണ്. ആദ്യം ദിവസം കേരളത്തിൽ നിന്ന് മാത്രം ചിത്രം നല്ല കലക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ തുടങ്ങുക.

കൂലിയിൽ ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുക. തലൈവർക്കൊപ്പം മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് മറ്റ് താരങ്ങൾ. ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. അനിരുദ്ധ് രവിചന്ദർ ആണ് പാട്ടുകൾ ഒരുക്കിയത്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫിലോമിൻ രാജ് ആണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം