രജനികാന്ത് സ്‌കൂളിലേക്ക്, കൊച്ചുമകന്റെ വാശി കണക്കാക്കാതെ ടിപ്പിക്കല്‍ താത്തയായി സൂപ്പര്‍ താരം!

കൊച്ചുമകന്‍ സ്‌കൂളില്‍ പോകണ്ടെന്ന് വാശി പിടിച്ച് കരഞ്ഞതോടെ അപ്പൂപ്പന്റെ ഡ്യൂട്ടിയുമായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കൊച്ചുമകന്റെ കൈപിടിച്ച് കൂളായി ക്ലാസ് മുറിയിലേക്ക് ആക്കിയിരിക്കുകയാണ് രജനികാന്ത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സ്‌കൂളില്‍ പോവില്ലെന്ന് വാശിപിടിച്ച സൗന്ദര്യയുടെ മകന്‍ വേദിനെ സ്‌കൂളിലാക്കാന്‍ പോവുന്ന രജനികാന്തിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക. ”ഇന്ന് രാവിലെ എന്റെ മകനു സ്‌കൂളില്‍ പോവാന്‍ മടി. അപ്പോള്‍ അവന്റെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്‌കൂളിലേക്ക് കൂട്ടികൊണ്ടുപോയി.”

”അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്‌ക്രീനില്‍ ആയാലും ഓണ്‍സ്‌ക്രീനിലായാലും” എന്നാണ് സൗന്ദര്യ കുറിച്ചിരിക്കുന്നത്. ബെസ്റ്റ് ഗ്രാന്‍ഡ് ഫാദര്‍, ബെസ്റ്റ് ഫാദര്‍ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങള്‍ പങ്കിട്ടത്.

ബാബ, മജാ, സണ്ടക്കോഴി, ശിവാജി തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ഗ്രാഫിക് ഡിസൈനിംഗ് അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചാണ് സൗന്ദര്യ തന്റെ കരിയര്‍ ആരംഭിച്ചത്. ‘കൊച്ചടിയാന്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായികയായി അരങ്ങേറ്റം കുറിച്ചത്.

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’ എന്ന ചിത്രത്തിന്റെ സംവിധായികയും സൗന്ദര്യയായിരുന്നു. ഓച്ചര്‍ പിക്ചര്‍ പ്രൊഡക്ഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനി സൗന്ദര്യ സ്ഥാപിച്ചിരുന്നു. അശ്വിന്‍ റാംകുമാര്‍ ആണ് സൗന്ദര്യയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തിലുള്ള മകനാണ് വേദ്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം