പത്ത് വര്‍ഷം ഒന്നിച്ച് താമസിച്ചു, ഇപ്പോള്‍ വഞ്ചിച്ചു, പരാതി പിന്‍വലിക്കാന്‍ അഞ്ച് കോടി വാഗ്ദാനം; തെലുങ്ക് താരത്തിനെതിരെ നടി

തെലുങ്ക് നടന്‍ രാജ് തരുണിനെതിരെ നടി ലാവണ്യ പൊലീസില്‍ പരാതി നല്‍കിയത് ടോളിവുഡില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. നടനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ലാവണ്യ ഇപ്പോള്‍. താന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ലാവണ്യയുടെ ആരോപണം.

കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങള്‍ ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും നടന്‍ സഹതാരവുമായി പ്രണയത്തിലായതോടെ തന്നെ വഞ്ചിച്ചുവെന്നാണ് ലാവണ്യയുടെ പരാതി. ”പത്ത് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. എന്നാല്‍ രാജ് തരുണ്‍ ഞാനുമായുള്ള ബന്ധം പരസ്യമാക്കാന്‍ തയ്യാറായില്ല.”

”എന്നാല്‍ മുംബൈ സ്വദേശിയായ ഒരു നടിയുമായി അദ്ദേഹം പ്രണയത്തിലായി. ഞങ്ങള്‍ അമ്പലത്തില്‍ വച്ച് വിവാഹിതരായതാണ്. നിയമപരമായി രജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് തരുണ്‍ സമ്മതിച്ചതുമാണ്. സഹതാരവുമായി ബന്ധം തുടങ്ങിയപ്പോള്‍ എന്നെ ഒഴിവാക്കി” എന്നാണ് ലാവണ്യ പറയുന്നത്.

അതേസമയം, ലാവണ്യയുടെ പരാതിയില്‍ പ്രതികരണവുമായി നേരത്തെ രാജ് തരുണ്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും രാജ് തരുണ്‍ പറഞ്ഞു. പത്ത് വര്‍ഷം താനും ലാവണ്യയും ഒരുമിച്ചു ജീവിച്ചു എന്നത് സത്യമാണ്.

എന്നാല്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ താനൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു രാജ് തരുണ്‍ പറഞ്ഞത്. മാത്രമല്ല മയക്കുമരുന്ന് കേസില്‍ ലാവണ്യ അറസ്റ്റിലായിട്ടുണ്ടെന്ന് രാജ് പൊലീസിനോട് പറഞ്ഞിരുന്നു. 45 ദിവസത്തോളം ജയിലില്‍ കിടന്നെങ്കിലും രാജ് തിരിഞ്ഞു നോക്കിയില്ലെന്നും ലാവണ്യ പരാതിയില്‍ പറയുന്നുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ