നിങ്ങള്‍ എങ്ങോട്ടാണ് മറയുന്നത്, എന്നെ വിട്ടുപോകല്ലേ പ്ലീസ്; അപേക്ഷിച്ച് രാജ് കുന്ദ്ര, പൊട്ടിച്ചിരിച്ച് ആരാധകര്‍

ബിസിനസുകാരനും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ ആരാധകരുടെ ഇടയിലെ ചര്‍ച്ചാവിഷയം. തന്റെ ട്വിറ്ററില്‍ ട്രോളന്മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത് .

നീലചിത്ര കേസില്‍ ജാമ്യം ലഭിച്ച് ഒരു വര്‍ഷം തികയുമ്പോള്‍, രാജ് വീണ്ടും ട്വിറ്ററില്‍ സജീവമായിരിക്കുകയാണ്. ‘ട്രോളന്മാരേ, നിങ്ങളെല്ലാവരും പതുക്കെ എവിടെയാണ് മറയുന്നത്, ദയവായി എന്നെ ഉപേക്ഷിക്കരുത്.’എന്നായിരുന്നു ട്വീറ്റ്.

കര്‍വാ ചൗത്ത് ആഘോഷത്തോടനുബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ രാജ് കുന്ദ്ര വിസമ്മതിച്ചിരുന്നു.
2009 നവംബര്‍ 22-നാണ് ശില്‍പ ഷെട്ടിയും രാജും വിവാഹിതരായത്. 2021 ജൂലൈയില്‍ പോണോഗ്രാഫി കേസില്‍ അറസ്റ്റിലായ രാജ് രണ്ട് മാസത്തിന് ശേഷം ജാമ്യം നേടിയിരുന്നു.

കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആരോപിച്ച് അദ്ദേഹം അടുത്തിടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സിബിഐ) സമീപിച്ചിരുന്നു

ജാമ്യം ലഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം, രാജ് ട്വീറ്റ് ചെയ്തിരുന്നു, നീതി ലഭിച്ചു മോചിതനായി ! സത്യം ഉടന്‍ പുറത്തുവരും! അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. എന്നെ ശക്തനാക്കുന്ന ട്രോളര്‍മാര്‍ക്ക് നന്ദിയെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ