അല്ലു കല്ലു കുഞ്ചു! ഞങ്ങളിങ്ങനെയാ..; പോസ്റ്റുമായി രാജ് കലേഷ്, വൈറലാകുന്നു

നടനും അവതാരകനുമായ രാജ് കലേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു. സ്വന്തം ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബന്‍, അല്ലു അര്‍ജുന്‍ എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തുള്ള ഒരു രസകരമായ പോസ്റ്റാണ് രാജ് കലേഷ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് ഒരു പ്രത്യേകയുമുണ്ട്.

മൂവരും ധരിച്ചിരിക്കുന്നത് ഒരേ ടൈപ്പ് ഷര്‍ട്ടാണെന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസിലാവും. ‘അല്ലു കല്ലു കുഞ്ചു! ഞങ്ങളിങ്ങനെയാ’ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം രാജ് കലേഷ് പങ്കുവച്ചത്. ഇരുതാരങ്ങളെയും ടാഗ് ചെയ്തു കൊണ്ടാണ് കലേഷിന്റെ പോസ്റ്റ. രസകരമായ കമന്റുകളും ചിത്രത്തിന് താഴെ എത്തുന്നുണ്ട്.

‘രമേശന്റെ കടേന്നാണല്ലേ വാങ്ങിയത്?’, ‘സത്യം പറ ഇത് സുഡിയോയില്‍ നിന്നു വാങ്ങിയതല്ലേ?’, ‘ആഹാ! കൊള്ളാലോ! ഒരച്ചില്‍ ഇട്ടു വാര്‍ത്ത പോലെ ഉണ്ട്! ഒരമ്മ പെറ്റ മക്കള്‍ ആണന്നെ പറയൂ!’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. അതേസമയം, ടെലിവിഷന്‍ ചാനലുകളിലെ കുക്കറി ഷോകളിലൂടെയാണ് രാജ് കലേഷ് ശ്രദ്ധ നേടുന്നത്.

രാജ് കലേഷ് അവതരിപ്പിച്ച കുക്കറി ഷോ വലിയ തരംഗമായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ജനകീയ പരിപാടി ഉടന്‍ പണത്തിന്റെ അവതാരകനായും രാജ് കലേഷ് തിളങ്ങിയിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്