പെണ്‍കുട്ടികള്‍ക്ക് മാത്രം മറുപടി, ആരാധികമാരോട് ചാറ്റിംഗും..; ആര്‍ മാധവന് വിമര്‍ശനം, പിന്നാലെ മറുപടി

സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് മറുപടി കൊടുക്കാറുള്ളത് എന്ന ആരോപണത്തോട് പ്രതികരിച്ച് നടന്‍ മാധവന്‍. നടന്‍ മറുപടി നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഒരു ആരാധിക രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മാധവന്‍ ആരാധികമാര്‍ക്ക് മാത്രമേ മറുപടി നല്‍കാറുള്ളു എന്ന ആരോപണം ഉയര്‍ന്നത്. ഇതോടെ മാധവന്‍ പ്രതികരിക്കുകയായിരുന്നു.

”ഞാന്‍ ഒരു നടനാണ്. ഒരുപാട് ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമൊക്കെയായി എനിക്ക് മെസേജ് അയക്കാറുണ്ട്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി എനിക്ക് ഇതേ പോലെ മെസേജ് അയച്ചു. സിനിമ ഞാന്‍ കണ്ടെന്നും ഏറെ ഇഷ്ടമായെന്നും താങ്കള്‍ ഗംഭീര നടനാണെന്നും താങ്കള്‍ എന്നെ പ്രചോദിപ്പിച്ചെന്നുമൊക്കെ പറഞ്ഞുകൊണ്ട്.”

”ഹൃദയത്തിന്റെയും ചുംബനങ്ങളുടെയുമൊക്കെ ഇമോജികളും ഒപ്പം ഉണ്ടായിരുന്നു. ഇത്രയും സൂക്ഷ്മമായി എന്റെ വര്‍ക്കിനെ കുറിച്ച് പറയുന്ന ഒരു ഫാനിനോട് എനിക്ക് പ്രതികരിച്ചേ പറ്റൂ. നന്ദിയുണ്ടെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമാണ് ഞാന്‍ മറുപടി നല്‍കിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ പങ്കുവച്ചിരുന്നു.”

”അതില്‍ ആളുകള്‍ കാണുന്നത് കുറച്ച് ലവ് ഇമോജികള്‍ക്ക് മാധവന്‍ റിപ്ലൈ കൊടുക്കുന്നതാണ്. ഒരു മെസേജിനാണ്, അല്ലാതെ ഇമോജികള്‍ക്കല്ല ഞാന്‍ മറുപടി കൊടുത്തത്. തെറ്റിദ്ധരിക്കപ്പെടാതിരിക്കാനായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഉള്ളത്” എന്നാണ് മാധവന്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ