'പക്ഷെ ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാർ സിനിമ എടുക്കും', കേസ് കൊടുത്തവൾ എക്കാലത്തും പുറത്തേക്ക്: പരിഹാസവുമായി സജിത മഠത്തിൽ

നടിയോട് ലൈംഗികാതിക്രമം നടത്തി റിമാന്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ പരിഹാസവുമായി നടി സജിത മഠത്തിൽ. ഇനിയും ശക്തമായി തിരിച്ചു വന്നു ഇത്തരം ചേട്ടന്മാര്‍ സിനിമ എടുക്കുമെന്നും, കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്താവുമെന്നുമാണ് സജിത മഠത്തിൽ പറയുന്നത്. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ചർച്ചയിൽ പ്രമുഖർ
ഞാനും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു
അവൾ ഐസിയിൽ പരാതി കൊടുത്തില്ല!

ഞങ്ങൾ പുറത്താക്കിയല്ലോ
കേസ് കോടതിയിൽ ആയതിനാൽ ആ വിഷയം സംസാരിക്കണ്ട
പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാൻ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവൻ .. അതിനാ…
അപ്പൊ കൂടുതൽ ചർച്ചയില്ല.
പിന്നെ…അവൾക്കൊപ്പം തന്നെ
(പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാർ സിനിമ എടുക്കും! കേസ് കൊടുത്തവൾ എക്കാലത്തും പുറത്തേക്ക്… കൂടെ നിൽക്കുന്നവരെ സിനിമ ലോകം കാണിക്കില്ല!! )

അതേസമയം, സംവിധായകന്‍ രഞ്ജിത്ത്‌ യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലമാക്കാന്‍ പ്രത്യേകാന്വേഷണ സംഘം. ലൈംഗികാതിക്രമം നടന്നു എന്നു കരുതുന്ന കാരവാനില്‍ പൊലീസ് പരിശോധന നടത്തി. കാരവനുള്ളില്‍ സിസി ടിവി ഇല്ലാത്ത സാഹചര്യത്തില്‍ പുറത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളും ശേഖരിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”