പുഷ്പ 2വിന് റിലീസിന് മുമ്പ് 65 കോടി രൂപ , അണിയറപ്രവര്‍ത്തകര്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് വിമര്‍ശനം, യഥാര്‍ത്ഥ കണക്ക് 69 ശതമാനം കുറവ്?

സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഓഡിയോ റൈറ്റ്സ് 65 കോടിക്ക് വിറ്റുപോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് പുറത്തുവന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നാണ് എല്ലാ ഭാഷകളുടെയും ഓഡിയോ അവകാശം 20 കോടിക്ക് വിറ്റതായാണ് റിപ്പോര്‍ട്ട് .. ഈ കണക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത 65 കോടിയേക്കാള്‍ 69% കുറവാണ്.

ഇതാദ്യമായല്ല പുഷ്പ 2വുമായി ബന്ധപ്പെട്ട കണക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നത്. നേരത്തെ, 1000 കോടിയുടെ തിയറ്റര്‍ റൈറ്റ്‌സ് ചിത്രത്തിന് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. പിന്നീടാണ് ഇത്തരം വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയത്.

യഥാര്‍ത്ഥത്തില്‍, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒഴികെ, മറ്റ് ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്കൊന്നും വലിയ ഓഫറുകള്‍ ലഭിക്കുന്നില്ല. പുഷ്പ: ദി റൂളി’നൊപ്പം ഡിഎസ്പി രചിക്കുന്ന ഗാനങ്ങള്‍ ആഗോള പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത് ടീ സീരീസാണ്.

രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ റൈസ് പറഞ്ഞത്. രണ്ടാം ഭാഗം കൂടുതല്‍ അവേശം നിറയ്ക്കുമെന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രശ്മികയാണ് പുഷ്പ 2വിലും നായികാ വേഷം അവതരിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ