"ഒരു സീനിനു ശേഷം  അടുത്ത ഷെഡ്യൂള്‍ ഒരു വര്‍ഷം കഴിഞ്ഞ് ആരംഭിച്ചാലും ലാല്‍ സാര്‍ ഓര്‍ക്കും, മോനേ ആ ചെയര്‍ അവിടല്ലായിരുന്നുവല്ലൊ എന്ന് ചോദിക്കും "

മമ്മൂട്ടിയെയും മോഹൻലാലിനെയും  കുറിച്ച് തുറന്നു പറഞ്ഞ് സിനിമയിലെ പ്രൊഡക്ഷൻ  കണ്‍ട്രോളര്‍മാരില്‍ ഒരാളായ സേതു അടൂര്‍ പങ്കുവെച്ച വിശേഷങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ഒരുപാട് കുഴപ്പിക്കുന്ന ആര്‍ട്ടിസ്റ്റ് കൂടിയാണ് മോഹന്‍ലാല്‍. ഒരു സീന്‍ ഷൂട്ട് ചെയ്ത് അടുത്ത ഷെഡ്യൂള്‍ ഒരു വര്‍ഷം കഴിഞ്ഞാണ് ആരംഭിക്കുന്നതെങ്കിലും ലാല്‍ സാര്‍ ഓര്‍ത്തിരിക്കും. മോനേ ആ ചെയര്‍ അവിടല്ലായിരുന്നുവല്ലോയെന്ന് അദ്ദേഹം ചോദിക്കും. അതിന് ശേഷമായിരിക്കും അവരും ഇത് നോക്കുന്നത്. ലാല്‍ സാര്‍ പറഞ്ഞത് ശരിയായിരിക്കുകയും ചെയ്യും

ഡബ്ബിംഗിന് കയറിയാല്‍ അത് തീര്‍ത്തേ പൃഥ്വിരാജ് വെള്ളം പോലും കുടിക്കൂ, അത്രയും സ്പീഡാണ് രാജുവിന്. വാക്കുകള്‍ സ്ഫുടതയോടെ പറയുന്നയാളാണ് സുരേഷ് ഗോപി. ചിരിച്ച് കളിച്ച് ആസ്വദിച്ചാണ് മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാറുള്ളത്. ലാല്‍ സാര്‍ ചെയ്യുന്ന പല കഥാപാത്രങ്ങളും സുരേഷേട്ടന്‍ ചെയ്താല്‍ ശരിയാവില്ല. അത് പോലെ തന്നെയാണ് മമ്മൂക്കയും. ഓരോരുത്തരുടേയും ശരീരഭാഷയ്ക്ക് അനുസരിച്ച കഥാപാത്രങ്ങളുണ്ടെന്നും സേതു അടൂര്‍ പറയുന്നു.

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്