അടുത്ത കാലത്ത് കണ്ട സിനിമകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന സിനിമ;'മേ ഹും മൂസ'യെ കുറിച്ച് നിർമ്മാതാവ്

സുരേഷ് ​ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മേ ഹും മൂസ. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തെ പ്രശംസിച്ച് നിർമ്മാതാവ് വിനേദ് നായർ കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വളരെ വ്യത്യസ്തമാർന്ന ഒരു പ്രമേയത്തിൽ ചിത്രം ഒരുക്കിയതിന് ഡയറക്ടർ ജിബു ജേക്കബിനും ടീമിനും ഒരു ബിഗ് സല്യൂട്ടെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡയറക്ടർ ജിബു ജേക്കബിനും ടീമിനും ഒരു ബിഗ് സല്യൂട്ട്. മേ ഹും മൂസ പോലൊരു പുതുമയുള്ള സിനിമയെടുത്തതിന്. വളരെ വ്യത്യസ്തമാർന്ന ഒരു പ്രമേയം. ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന രീതിയിൽ ഈ അടുത്തകാലത്ത് കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സിനിമയാണിത്. ജിബി ചേട്ടന്റെ എല്ലാ സിനിമകളും വളരെ ശ്രദ്ധയോടെ കാണാറുള്ളത് കൊണ്ട് തന്നെ ഈ സിനിമയും ആ ഒരു മൂഡിൽ തന്നെയാണ് കണ്ടത് സംവിധായകന്റെ കയ്യൊപ്പും സുരേഷ് ഗോപിയുടെയും മറ്റുള്ളവരുടെയും അഭിനയമികവും ഈ സിനിമയെ മികച്ചതാക്കി.

തീർച്ചയായും കുടുംബത്തോടൊപ്പം തന്നെ പോയി കാണേണ്ട സിനിമയാണ് മേം ഹും മൂസ. ഞാൻ ഇന്നാണ് സിനിമ കണ്ടത്. നാളെ എന്റെ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർഥികളെയും സിനിമ കാണിക്കാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തുകഴിഞ്ഞു. കാരണം സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് മേം ഹും മൂസ. സിനിമയ്ക്കും സംവിധായകൻ ജിബു ചേട്ടനും ടീമിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. സിനിമ വൻ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

റുബീഷ് റെയ്ന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമേ സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്‍റണി, മേജർ രവി, പുനം ബജ്‍വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, ശ്രിന്ദ, എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കറാണ് ഈണം പകർന്നിരിക്കുന്നത്.

Latest Stories

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...