'വരയന്‍' പ്രേക്ഷകര്‍ക്കിഷ്ടപ്പെടും ; ആത്മവിശ്വാസത്തോടെ നിര്‍മ്മാതാവ് എ.ജി പ്രേമചന്ദ്രന്‍

സിജു വില്‍സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വരയന്‍’. മെയ് 20 ന് റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രം?ഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എ.ജി പ്രേമചന്ദ്രന്‍. എം.ആര്‍ പ്രൊഫഷണലുമായി നടത്തിയ അഭിമുഖത്തില്‍ ‘വരയന്‍’ ലേക്ക് എത്തിപ്പെട്ടത് എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ,

‘സംവിധായകന്‍ ജിജോ ജോസഫ്, തിരക്കഥാകൃത്ത് ഫാദര്‍ ഡാനി കപ്പൂച്ചിന്‍, നായകന്‍ സിജു വില്‍സണ്‍ എന്നിവര്‍ ഒരുമിച്ചുവന്നാണ് എന്നോട് കഥ പറയുന്നത്. ഇവര്‍ ഒന്നര വര്‍ഷത്തിലേറെയായി ‘വരയന്‍’ ന്റെ പിറകെയാണ്. 4 പാട്ടുകളും 2 ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തി ഒരു പാക്കേജിഡ് സ്റ്റോറിയായിട്ടാണ് അവര്‍ എന്റെ അടുത്തേക്ക് വരുന്നത്. കഥ പറഞ്ഞ രീതിയും അവതരിപ്പിച്ച ശൈലിയും എനിക്കിഷ്ടപ്പെട്ടു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘ഫാദര്‍ എബി കപ്പൂച്ചിന്‍’ എന്ന പുരോഹിതന്റെ വേഷം സിജു വില്‍സനാണ് ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ആ വേഷം അദ്ദേഹത്തിന് ഇണങ്ങുന്നതായും തോന്നി. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രമായിരിക്കും ‘വരയന്‍’ എന്നെനിക്കുറപ്പുണ്ട്. നര്‍മ്മരസങ്ങള്‍ പലയിടത്തുമുണ്ട്. അതെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും. എനിക്കതില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്.’

ഒരു നിര്‍മ്മാതാവ് എന്നതിന്റെ അടിസ്ഥാനത്തില്‍ ‘വരയന്‍’ എങ്ങനെ നോക്കികാണുന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ, ‘ഞാന്‍ 30 വര്‍ഷമായിട്ട് ഓഡിയോ ഇന്റസ്ട്രിയിലുണ്ട്. ഞാന്‍ മ്യൂസിക്ക് ഇഷ്ടപ്പെടുന്ന ഒരാളാണ്. അത്രയും ശ്രദ്ധിച്ചിട്ടാണ് ഒരോ പാട്ടുകളും തിരഞ്ഞെടുക്കുന്നത്. ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന സിനിമയിലെ പാട്ടുകളാണ് സത്യം ഓഡിയോസ് ആദ്യമായിട്ടിറക്കിയത്. അത് വലിയ ഹിറ്റായിരുന്നു. അതിന് ശേഷം ‘ജോക്കര്‍’, ‘കരിമാടിക്കുട്ടന്‍’, ‘മീശമാധവന്‍’, ‘ക്ലാസ്‌മേറ്റ്‌സ്’ അങ്ങനെ ഒരുപാട് നല്ല സിനിമകളിലെ പാട്ടുകള്‍ കിട്ടി. ‘ജിമിക്കി കമ്മല്‍’ ചെയ്തതും സത്യം ഓഡിയോസാണ്. ഓഡിയോ ഇന്റസ്ട്രിയും സിനിമ ഇന്റസ്ട്രിയുടെ ഭാ?ഗമാണല്ലോ. ഇന്റസിട്രിയിലുള്ള ഒരുവിധം ആളുകളുമായെല്ലാം എനിക്ക് നല്ല സൗഹൃദ?മുണ്ട്. പാട്ട് തിരഞ്ഞെടുക്കുന്നത് പോലെ തന്നെയാണ് എനിക്ക് സിനിമയും. നല്ല സബ്ജക്ടുകള്‍ ചെയ്യാനുള്ള ആ?ഗ്രഹത്തിലാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചത്. ‘വരയന്‍’ അത്തരമൊരു സിനിമയാണ്.’

23 വര്‍ഷമായി മലയാളിയുടെ സംഗീതാസ്വാദനത്തിന്റെ ഭാഗമായി മാറിയ സത്യം ഓഡിയോസിന്റെ സിനിമ നിര്‍മ്മാണകമ്പനിയായ സത്യം സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സിജു വില്‍സണ്‍ ആദ്യമായി പുരോഹിതന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ലിയോണ ലിഷോയിയാണ് നായിക. മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈ?ഗര്‍’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

Latest Stories

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി