ഷീലയ്ക്കും ജയഭാരതിയ്ക്കുമൊക്കെ ഒരു കാര്‍ തന്നെ വേണം, പക്ഷേ ശാരദ അങ്ങനെയായിരുന്നില്ല; തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

പ്രേം നസീര്‍, ജയഭാരതി, മധു, ഷീല, കെ.പി. ഉമ്മര്‍, ബഹദൂര്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയാണ് 1975 ല്‍ റിലീസ് ചെയ്ത അപരാധി. അന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന കല്ലിയൂര്‍ ശശി സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മാതാവ് കൂടിയായ ശശി സിനിമാ വിശേഷങ്ങള്‍ പറയുന്നത്.

തലേദിവസം രാത്രി തന്നെ ഏതൊക്കെ താരങ്ങള്‍ക്ക് കാര്‍ ഏര്‍പ്പെടുത്തണമെന്നുള്ളത് പേപ്പറില്‍ എഴുതി കൊടുക്കും. അന്നൊക്കെ അംബാസിഡര്‍ കാറാണ്. ഷീലയും ജയഭാരതിയുമൊക്കെ ഒരു കാറിലെ കയറുകയുള്ളു. ഒരു വണ്ടിയില്‍ നടിയും അവരുടെ അസിസ്റ്റന്റും മാത്രമേ ഉണ്ടാവുകയുള്ളു.

രണ്ട് പേരും ലേഡീ സൂപ്പര്‍സ്റ്റാറുകളാണ്. അവരുടേതായ കാര്യങ്ങളുണ്ടാവും. നടി ശാരദയും അന്ന് തിളങ്ങി നിന്നെങ്കിലും സ്റ്റാര്‍ഡം നോക്കുമായിരുന്നില്ല. ആരുടെ കൂടെ വേണമെങ്കിലും കയറി പോവും. അവര്‍ക്ക് തനിച്ച് പോവണമെന്ന നിര്‍ബന്ധമൊന്നുമില്ല. നല്ല പെരുമാറ്റമൊക്കെയുള്ള നടിയാണ് ശാരദ എന്ന് ശശി പറയുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം