റെഡ് കാര്‍പ്പെറ്റില്‍ പാപ്പരാസികള്‍ക്ക് മുന്നില്‍ ഞാന്‍ വീണു, പക്ഷേ; ചിത്രങ്ങള്‍ പുറത്തുവരാത്തതിന് പിന്നിലെ കാരണം പറഞ്ഞ് പ്രിയങ്ക

ലവ് എഗെയ്ന്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീമിയറിനായി എത്തിയ പ്രിയങ്കയുടെ ലുക്ക് വൈറലായിരുന്നു. എന്നാല്‍ പരിപാടിക്കിടെ താന്‍ റെഡ് കാര്‍പ്പറ്റില്‍ വീണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക.

കഴിഞ്ഞ ആഴ്ചയാണ് നിക്കിനൊപ്പം പ്രിയങ്ക ലവ് എഗെയ്നിന്റെ പ്രീമിയറില്‍ പങ്കെടുത്തത്. ഉയരം തോന്നിക്കാനായി വലിയ ഹൈ ഹീല്‍ ചെരുപ്പാണ് അവര്‍ ധരിച്ചിരുന്നത് . ‘റെഡ് കാര്‍പ്പറ്റില്‍ നിറയെ പത്രപ്രവര്‍ത്തകരായിരുന്നു. എല്ലാവരും ചിത്രങ്ങള്‍ എടുക്കുകയാണ്. കൂടാതെ ആരാധകരും. റെഡ് കാര്‍പ്പറ്റില്‍ വെച്ച് എന്റെ ചെരുപ്പിലേക്ക് ഞാന്‍ മറിഞ്ഞുവീണു. എന്നാല്‍ എല്ലാവരും കാമറ താഴ്ത്തി. ‘പ്രശ്നമില്ല പ്രി, സമയം എടുത്തോളൂ’ എന്ന് അവര്‍ പറഞ്ഞു.

എന്റെ 23 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് അത് കാണുന്നത്. ഞാന്‍ ആദ്യം നാണിച്ചുപോയിരുന്നു എന്നാല്‍ നിങ്ങള്‍ എപ്പോഴും നല്ലതാണ്, ഇതൊന്നും പ്രശ്നമില്ല എന്നൊക്കെയാണ് അവര്‍ എന്നോട് പറഞ്ഞത്. ഇതുവരെ ഞാന്‍ വീഴുന്നതിന്റെ ഒരു ക്ലിപ്പും ഇല്ല. എത്ര നല്ലതാണ്. എനിക്ക് അഞ്ചു പേരുടെ സഹായം ലഭിച്ചു. എന്റെ ഭര്‍ത്താവും ഓടിയെത്തി.’ – എബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

റൊമാന്റിക് കോമഡി ചിത്രമായി എത്തുന്ന ലവ് എഗെയ്നില്‍ സാം ഹ്യൂഗനാണ് പ്രിയങ്കയുടെ നായകനായി എത്തുന്നത്. നിക് ജൊനാസ് ചിത്രത്തില്‍ അതിഥി വേഷം ചെയ്യുന്നുണ്ട്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിറ്റാഡലാണ് പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയത്.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്