അന്ന് ചുവപ്പ് സാരി ഉടുത്ത് സര്‍വ്വാഭരണവിഭൂഷയായി അണിഞ്ഞൊരുങ്ങി: ആദ്യ ഷോട്ടിനെ കുറിച്ച് പ്രിയ ആനന്ദ്

പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് പ്രിയ ആനന്ദ്. തെന്നിന്ത്യയില്‍ ശ്രദ്ധേയായ താരം ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ജ്വല്ലറി പരസ്യത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്ന് പ്രിയ പറയുന്നത്.

“”ചുവപ്പ് സാരിയുടുത്ത് ആഭരണങ്ങള്‍ ഇട്ട് അണിഞ്ഞൊരുങ്ങി കല്യാണ പെണ്ണായാണ് ആദ്യമായി അഭിനയിച്ചത്. അത് വളരെ ചെറിയൊരു പരസ്യമായിരുന്നു. എന്നാല്‍ അതെനിക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അനുഭവമായി. ആദ്യ സിനിമക്ക് മുന്നേ ധോണിക്കൊപ്പം ചോക്ലേറ്റിന്റെ അടക്കം കുറച്ച് പരസ്യങ്ങള്‍ ചെയ്തു”” എന്ന് പ്രിയ പറഞ്ഞു.

2009-ല്‍ എത്തിയ “വാമനന്‍” ആണ് പ്രിയയുടെ ആദ്യം സിനിമ. ധ്രുവ് വിക്രമിനൊപ്പമുള്ള “ആദിത്യ വര്‍മ്മ”യാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. “സുമോ” എന്ന മറ്റൊരു ചിത്രത്തിലും പ്രിയ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ