ആമിർ അലിയായി പൃഥ്വിരാജ്, വൈശാഖ് ചിത്രം ഖലീഫയ്ക്ക് തുടക്കം, ഒരുങ്ങുന്നത് ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ

‌പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ഖലീഫ സിനിമയ്ക്ക് തുടക്കമായി. വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പൃഥ്വിയെ നായകനാക്കിയുളള ഖലീഫ ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് ആറിനാണ് ആരംഭിക്കുക. ലണ്ടനും പ്രധാന ലൊക്കേഷനാണ്.

ആമിർ അലി എന്ന കഥാപാത്രമായാണ് ഖലീഫയിൽ പൃഥ്വിരാജ് എത്തുക. ‘പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരി​ഗമ എന്നിവർ ചേർന്നാണ് നിർമ്മാണം. ജേക്ക്സ് ബിജോയ് സം​ഗീതം ഒരുക്കുന്നു. സത്യൻ സൂര്യൻ ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന സിനിമയ്ക്ക് ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു.

2022ൽ പ്രഖ്യാപിച്ച സിനിമയാണ് ഖലീഫ. പിന്നാലെ 2024ൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം വെളിപ്പെടുത്തി. ടർബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ ആക്ഷൻ, റൊമാൻസ്, ഡ്രാമ, ത്രിൽസ് എല്ലാം കോർത്തിണക്കിയിട്ടുണ്ട്. യുകെ, യുഎഇ (ദുബായ്), നേപ്പാൾ, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് ഷൂട്ടിങ്. ‍

Latest Stories

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി