'അച്ഛന്‍, 24 വര്‍ഷങ്ങള്‍', മരണം കെടുത്താത്ത പൗരുഷം, മലയാളിയുടെ മനസ്സില്‍ ഇപ്പോഴും..മായാതെ മറയാതെ... ഓര്‍മ്മപൂക്കള്‍

നടന്‍ സുകുമാരന്‍ ഓര്‍മ്മയായിട്ട് 24 വര്‍ഷം. എഴുപതുകളില്‍ മലയാള സിനിമയിലേക്ക് ധിക്കാരിയായ ചെറുപ്പക്കാരനായി കടന്നുവന്ന സുകുമാരന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. താരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കുടുംബവും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

ഒറ്റവരി ക്യാപ്ഷന്‍ ആണ് പൃഥ്വിരാജ് അച്ഛന്‍ സുകുമാരന്റെ ഫോട്ടോ പങ്കുവച്ച് കുറിച്ചത്. “”അച്ഛന്‍, 24 വര്‍ഷങ്ങള്‍”” എന്നാണ് പൃഥ്വിരാജിന്റെ കുറിച്ചത്. സുകുമാരനെ അനുസ്മരിച്ച് കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

“”മരണം കെടുത്താത്ത പൗരുഷം, മലയാളിയുടെ മനസ്സില്‍ ഇപ്പോഴും..മായാതെ മറയാതെ… ഓര്‍മ്മപൂക്കള്‍”” എന്നാണ് നടന്‍ എം.ബി പദ്മകുമാര്‍ കമന്റായി കുറിച്ചത്. “”സിനിമയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും മറക്കാന്‍ കഴിയാത്ത നല്ല കൂട്ടുകാരന്‍”” എന്നാണ് മറ്റൊരു കമന്റ്.

1997 ജൂണ്‍ 16ന് ആണ് സുകുമാരന്‍ വിട വാങ്ങിയത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകനായാണ്. എംടിയുടെ നിര്‍മാല്യത്തില്‍ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

ശംഖുപുഷ്പം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ