'ഗോൾഡ്' രസിപ്പിക്കും, അൽഫോൺസ് പുത്രൻ; 'അടുത്ത ചിത്രത്തിന് ഇനിയും ഏഴ് വർഷം കാത്തിരിക്കരുതെന്ന് പൃഥ്വിരാജ്

‘ഗോൾഡ് തന്റെ മുൻകാല ചിത്രങ്ങൾ പോലെയാണെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കരുതെന്ന് സംവിധായകൻ അൽഫോസ് പുത്രൻ. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഗോൾഡ് അണിയറയിൽ ഒരുങ്ങുന്നതിടെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ‘ഗോൾഡി’ൽ പ്രേക്ഷകർ ഒരിക്കലും ‘നേരം’, ‘പ്രേമം’ എന്നീ തന്റെ മുൻകാല ചിത്രങ്ങൾ പ്രതീക്ഷിക്കരുത് എന്നാണ് അൽഫോസ് പുത്രൻ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൃഥ്വിരാജും, നയൻതാരയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ​ഗോൾഡിനുണ്ട്.’ആരും എന്നിൽ നിന്ന് നേരമോ പ്രേമമോ പോലൊരു സിനിമ പ്രതീക്ഷിക്കരുത്. ഗോൾഡിന് നേരവുമായി ചില സാമ്യതകൾ കാണാം. എന്നാൽ ഗോൾഡ് വ്യത്യസ്തമാണ്. ഗോൾഡിനായി പുതിയതായി എഴുതിയ 40 ഓളം കഥാപാത്രങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ രസിപ്പിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് നൽകുന്നു’, എന്നാണ് അൽഫോൺസ് പുത്രൻ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്.

‘അടുത്ത ചിത്രത്തിനായി ഇനിയും ഒരു ഏഴ് വർഷം കാത്തിരിക്കരുത്’ എന്നാണ് അൽഫോൺസ് പങ്കുവെച്ച ട്വീറ്റിന് പൃഥ്വിയുടെ മറുപടി. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

പൃഥ്വിരാജ്, നയൻ‌താര എന്നിവർക്കൊപ്പം ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്