ആരാണ് എമ്പുരാന്‍? ; ചിത്രം പറയാന്‍ ഒരുങ്ങുന്നത് എന്ത്? ; പൃഥ്വിരാജ് പറയുന്നു

ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് മലയാള സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എന്ത് അത്ഭുതമാണ് സൃഷ്ടിക്കാന്‍ പോകുന്നത് എന്ന കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ആരാധകര്‍. 200 കോടിയും കടന്ന ലൂസിഫറിനേക്കാള്‍ പ്രതീക്ഷയാണ് എമ്പുരാനില്‍ ആരാധകര്‍ അര്‍പ്പിക്കുന്നത്. ആരാണ് എമ്പുരാന്‍ എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. പൃഥ്വിരാജ് തന്നെ അതിനെ പറ്റി പറഞ്ഞിരിക്കുകയാണ്.

“കുറച്ചു മാത്രം ഉപയോഗിക്കുന്നതു കൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് “എമ്പുരാന്‍”. തമ്പുരാന്‍ അല്ല എമ്പുരാന്‍. തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ത്ഥം . രണ്ടാം ഭാഗം ആണെങ്കിലും ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല എമ്പുരാന്‍. പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും ഇത്.” പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫറില്‍ മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നല്‍കി ഉഷ ഉതുപ്പ് ആലപിച്ച എമ്പുരാനെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ലൂസിഫര്‍ പോലെ തന്നെ എമ്പുരാനും ഒരുപാട് ലൊക്കേഷനുകളുണ്ട്. കേരളമായിരിക്കും പ്രധാന ലൊക്കേഷന്‍.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ