പൃഥ്വിരാജ് ഇനി തമിഴ് പറയും; 'കടുവ' തമിഴ് വേര്‍ഷന്‍ എത്തുന്നു, റിലീസ് പ്രഖ്യാപിച്ചു

പൃഥ്വിരാജ്-ഷാജി കൈലാസ് കോംമ്പോയില്‍ എത്തിയ മാസ് ആതക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം ‘കടുവ’ തമിഴിലേക്ക്. മാര്‍ച്ച് 3ന് തമിഴില്‍ മൊഴിമാറ്റം ചെയ്ത് കടുവ എത്തും. 50 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമ തമിഴിലും മുന്നേറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മ്മാണം. മലേഷ്യന്‍ പ്രേക്ഷകര്‍ക്കിടയിലും കടുവ ചര്‍ച്ചാ ിഷയമായിരുന്നു. വിദേശ സിനിമയില്‍ തങ്ങളുടെ രാജ്യത്തെ കുറിച്ച് പറയുന്ന ഒരു പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.

പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ മലേഷ്യന്‍ കമ്പനി മൂന്ന് കോടി കൈക്കൂലി വാഗ്ദാനം ചെയ്തതായി സിനിമയില്‍ പറയുന്നുണ്ട്. സകല മേഖലയിലും അഴിമതി നിറഞ്ഞ മലേഷ്യയുടെ നേര്‍ചിത്രമാണ് സിനിമയില്‍ തെളിയുന്നതെന്ന തരത്തിലും, ഈ പരാമര്‍ശം രാജ്യത്തിന്റെ അന്തസ് ഇടിക്കുകയാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ സിനിമ മലേഷ്യയില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഓഗസ്റ്റ് 4ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയത്. ജിനു വി. എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വിവേക് ഓബ്‌റോയ്, സംയുക്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ