പ്രശാന്ത് നീൽ ചിത്രത്തിൽ ടൊവിനോക്കൊപ്പം ആ മലയാളി താരവും, സിനിമയെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

സലാറിന് ശേഷം ജൂനിയർ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബി​ഗ് ബജറ്റിൽ എടുക്കുന്ന സൂപ്പർതാര ചിത്രത്തിൽ മലയാളത്തിൽ നിന്ന് നടൻ ടൊവിനോ തോമസും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എൻടിആറിന്റെ സിനിമയിൽ പ്രാധാന്യമുളള ഒരു റോളിലാണ് ടൊവിനോ എത്തുക. അതേസമയം മലയാളത്തിൽ നിന്ന് ടൊവിനോക്ക് പുറമെ ബിജു മേനാനും പ്രശാന്ത് നീൽ ചിത്രത്തിൽ ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ഒരഭിമുഖത്തിലാണ് നടൻ ചിത്രത്തെ കുറിച്ച് മനസുതുറന്നത്.

ഡ്രാ​ഗൺ എന്ന പേരിലുളള ജൂനിയർ എൻടിആർ ചിത്രത്തിൽ ടൊവിനോ ഒരു പ്രധാന റോളിലുണ്ടെന്നും അതുപോലെ ബിജുമെനോനും ഒരു വേഷം ചെയ്യുന്നുണ്ടെന്നും പൃഥ്വി പറയുന്നു. അവർക്ക് അർഹിക്കുന്ന ബഹുമാനം നൽകികൊണ്ടുള്ള റോൾ  പ്രശാന്ത് നൽകുമെന്ന് തനിക്ക് അറിയാമെന്നും പൃഥ്വി അഭിമുഖത്തിൽ പറഞ്ഞു. ‘NTRNEEL’ എന്നായിരുന്നു പ്രശാന്ത് നീൽ-ജൂനിയർ എൻടിആർ ചിത്രത്തിന് ആദ്യം താത്കാലിക പേരിട്ടിരുന്നത്.

പിന്നീടാണ് ചിത്രത്തിന് ഡ്രാ​ഗൺ എന്ന ടൈറ്റിൽ നൽകിയതായി അഭ്യൂഹങ്ങൾ വന്നത്. എന്നാൽ ഇതേപേരിൽ പ്രദീപ് രംഗനാഥൻ നായകനായ തമിഴ് ചിത്രം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതുകൊണ്ട് എൻടിആർ സിനിമയ്ക്ക് മറ്റൊരു ടൈറ്റിൽ നോക്കുന്നതായി റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് ഡ്രാ​ഗൺ എന്ന് തന്നെ പറഞ്ഞതോടെ അത് തന്നെയായിരിക്കും പ്രശാന്ത് നീൽ ചിത്രത്തിന്റെ ടൈറ്റിൽ എന്ന് ഉറപ്പിക്കുകയാണ് ആരാധകർ.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും