സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്ക് ഒപ്പം വീണ്ടും; കെജിഎഫ് സിനിമാനിര്‍മ്മാതാക്കള്‍ക്ക് ഒപ്പം പൃഥ്വിരാജ്

കെജിഎഫ് സിനിമയുടെ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ പാന്‍ ഇന്ത്യ സിനിമ സംവിധാനം ചെയ്യാന്‍ പൃഥ്വിരാജ്. ടൈസണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയും. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇത്.

നാലാമത്തെ സംവിധാനസംരംഭം. എമ്പുരാന് ശേഷമുള്ള അടുത്ത ചിത്രം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിയ ചിത്രം. ഞങ്ങളുടെ ഈ വീക്ഷണത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് ഒപ്പമുണ്ട്.’-പൃഥ്വിരാജ് കുറിച്ചു.

മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ റിലീസ് ചെയ്തു. ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രമാണിത്.

പ്രമുഖ നിര്‍മാണക്കമ്പനിയായ ഹൊംബാലെ ഫിലിംസുമായി ഇതിനു മുമ്പും പൃഥ്വിരാജ് സഹകരിച്ചിട്ടുണ്ട്. അവര്‍ നിര്‍മിച്ച ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 കേരളത്തില്‍ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു. കൂടാതെ ഹൊംബാലെയുടെ അടുത്ത പ്രോജക്ട് ആയ പ്രഭാസ്-പ്രശാന്ത് നീല്‍ ചിത്രം സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്