ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനരാരംഭിച്ചു

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് ജാഗ്രതയെ തുടര്‍ന്ന് ഏതാണ്ട് 2 ആഴ്ചക്കാലമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പൃഥ്വിരാജും ബ്ലെസ്സിയും ഉള്‍പ്പെടെ 58 പേര്‍ അടങ്ങുന്ന സംഘമാണ് ജോര്‍ദാനില്‍ ഉള്ളത്.

ചിത്രത്തിന് വേണ്ടി 40 കിലോയോളം ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ മേക്ക്ഓവര്‍ കാണാനുള്ള ആകാംക്ഷയില്‍ ഇരിക്കുന്ന സിനിമാ പ്രേമികള്‍ക്ക് ഏറെ ആശ്വാസം തരുന്നതാണ് ഈ വാര്‍ത്ത. ഷൂട്ടിംഗ് വേഗം പൂര്‍ത്തിയായാലും സംഘത്തിന് ഇന്ത്യയിലേക്ക് എപ്പോള്‍ മടങ്ങാന്‍ കഴിയും എന്നതറിയാന്‍ ഇനിയും കാത്തിരിക്കണം.

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ബെന്യാമിന്‍ രചിച്ച “ആട് ജീവിതം” എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്