പൃഥ്വിരാജ് രാജ്യം വിട്ടു; എവിടേക്കാണ് പോയതെന്നത് അവ്യക്തം

ബ്ലെസി ഒരുക്കുന്ന “ആടുജീവിത”ത്തിനായുള്ള അവസാനഘട്ട തയാറെടുപ്പുകള്‍ക്കായി പൃഥ്വിരാജ് ഇന്ത്യ വിട്ടു. പൃഥ്വി വിദേശത്തേയ്ക്ക് യാത്ര തിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ പൃഥ്വി എവിടേയ്ക്കാണ് പോയതെന്നത് വ്യക്തമല്ല. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കുപോലും ഏത് സ്ഥലമാണെന്ന് കൃത്യമായ ധാരണയില്ല.

സിനിമയുടെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്പുള്ള പതിനെട്ട് ദിവസം അള്‍ജീരിയയില്‍ ആടുകളും ഒട്ടകങ്ങളും മാത്രം അടങ്ങിയ ഫാം ഹൗസിലായിരിക്കും പൃഥ്വി താമസിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോര്‍ദ്ദാനില്‍ ആണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത്. മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ജോര്‍ദാനില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനു ശേഷം ഒരുമാസം അള്‍ജീരിയയിലും ഷൂട്ട് ഉണ്ടാകും. ഈജിപ്തില്‍ ഷൂട്ടിംഗ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് അള്‍ജീരിയയിലേക്ക് മാറ്റിയത്.

Image may contain: one or more people and people sitting

നേരത്തെ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും മെയ്‌ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നാണെന്നും കുറിപ്പില്‍ പൃഥ്വി പറഞ്ഞിരുന്നു.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍