ഡോ. ഡെറിക് ആയി പൃഥ്വിരാജ്, റോയ് ആയി ജോജു; നിഗൂഢതകളുമായി 'സ്റ്റാര്‍' തിയേറ്ററുകളിലേക്ക്

ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന “സ്റ്റാര്‍” റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രില്‍ 9ന് ആണ് പ്രദര്‍ശനത്തിനെത്തിന് എത്തുന്നത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം “ബെസ്റ്റ് ഓഫ് മിത്ത്‌സ്” എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്റ്റാര്‍ എന്ന പേര് വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ് എന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് പൃഥ്വിരാജ് എത്തുന്നത് എന്നാണ് സംവിധായകന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചത്.

നായക നിരയിലെ ജോജു- പൃഥ്വിരാജ് കോംമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു വേഷമിടുമ്പോള്‍, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാം വേഷമിടുന്നത്. റോയിയും ആര്‍ദ്രയും മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്കും തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരന്‍ ആണ്. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

എം. ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ബാദുഷ-പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരന്‍-ഛായാഗ്രഹണം, ലാല്‍ കൃഷ്ണന്‍-ചിത്രസംയോജനം, വില്യം ഫ്രാന്‍സിസ്-പശ്ചാത്തല സംഗീതം, കമര്‍ എടക്കര-കലാസംവിധാനം, പി.ആര്‍.ഒ-പി.ശിവപ്രസാദ്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ