'ഒരു സൂപ്പര്‍ സ്റ്റാര്‍, ഒരു ആരാധകന്‍'; പൊലീസ് അകമ്പടിയില്‍ പൃഥ്വിരാജ്

പൃഥ്വിരാജ്-ജീന്‍ പോള്‍ ലാല്‍ ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് അകമ്പടിയില്‍ സ്റ്റൈലന്‍ ലുക്കില്‍ നടന്നു വരുന്ന പൃഥ്വിയാണ് പോസ്റ്ററില്‍. മേജര്‍ രവി, ശിവജി ഗുരുവായൂര്‍ എന്നിവര്‍ പൊലീസ് വേഷത്തില്‍ പൃഥ്വിക്കൊപ്പമുണ്ട്.

ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട്. പ്രശസ്ത കമ്പോസര്‍ സുഷിന്‍ ശ്യാമും ഈ പ്രോജക്ടിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് നിര്‍മാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അലക്സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. യാക്സന്‍ ഗാരി പെരേര നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം. രതീഷ് രാജാണ് എഡിറ്റര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ