എല്ലാം സെറ്റാക്കാം അണ്ണാ! ആന്റണി പെരുമ്പാവൂരിനെ പിന്നേയും പറ്റിച്ച് പൃഥ്വിരാജ്

മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാനായി ആന്റണി പെരുമ്പാവൂരിനോട് ചിത്രത്തിലെ മാസ് എസ്ഐ വേഷം നല്‍കാമെന്ന് പറയുന്ന പൃഥ്വിരാജിനെയാണ് ബ്രോഡാഡി വീഡിയയോയില്‍ കണ്ടത്. ഈ വീഡിയോ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജും ആന്റണിയും തമ്മിലുള്ള ട്വിറ്ററിലെ ചര്‍ച്ച സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബ്രോ ഡാഡിയെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ട്വീറ്റിന് താഴെ തന്റെ എസ്ഐ വേഷത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ചോദിച്ചു കൊണ്ട് ആന്റണി എത്തിയിരിക്കുകയാണഅ.

ഞാന്‍ തമാശ പറയുകയല്ല, ഈശോ ജോണ്‍ കാറ്റാടിയെ പോലെയൊരു മകന്‍ എല്ലാ അച്ഛന്മാരുടെയും സ്വപ്നമാണ്,’ എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്. ഇതിന് താഴെയായിരുന്നു ആന്റണി കമന്റുമായി എത്തിയത്. പൃഥ്വിരാജിനെ മെന്‍ഷന്‍ ചെയ്ത് ‘അണ്ണാ നമ്മുടെ എസ്.ഐ ആന്റണി സ്റ്റാന്‍ഡ് എലോണ്‍ മൂവി?,’ എന്നായിരുന്നു ആന്റണി കമന്റില്‍ കുറിച്ചത്. മിനിട്ടുകള്‍ക്കകം പൃഥ്വിരാജ് ആന്റണിക്ക് മറുപടിയുമായി എത്തി. ‘സെറ്റ് ആക്കാം അണ്ണാ, അതിരിക്കട്ടെ നമ്മുടെ എമ്പുരാന്‍ ബജറ്റില്‍ ഒന്നുകൂടെ ഇരിക്കണ്ടെ,’ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചാറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് ജോണ്‍ കാറ്റാടിയായാണ്. ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുമ്പോള്‍ മീനയും കല്യാണി പ്രിയദര്‍ശനും നായികമാരായും എത്തുന്നു. ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ