ദിലീപ് തുടരും..; പ്രിന്‍സിന്റെ കുടുംബം കളക്ഷനിലും പൊളി, റിപ്പോര്‍ട്ട് പുറത്ത്‌

ദിലീപ് തുടരും.. പ്രിന്‍സ് ആന്‍ഡ് ഫാമിലി’ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞ വാക്കുകള്‍ സത്യമാവുകയാണ്. നവാഗതനായ ബിന്റോ സ്റ്റീഫന്‍ ഒരുക്കിയ ചിത്രം ചിരിക്കാഴ്ചകള്‍ സമ്മാനിച്ചതോടെ ബോക്‌സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. ഫാമിലി ഴോണറില്‍ എത്തിയ ചിത്രം ആഗോളതലത്തില്‍ 4 കോടിക്ക് മുകളില്‍ കളക്ട് ചെയ്ത് കഴിഞ്ഞു. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കി മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ദിലീപിന്റെ 150-ാം ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.

സിനിമയുടെ റിലീസിന് മുമ്പേ ഷാരിസ് മുഹമ്മദ് പറഞ്ഞ ഒരു കാര്യം ഉണ്ട്, എവിടെയോ നമുക്ക് നഷ്ടപെട്ട ദിലീപിനെ തിരിച്ചുതരും എന്ന്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് അത് ഫീല്‍ ചെയ്യാനായി എന്നതാണ് സിനിമയുടെ വിജയം. മനോഹരമായ ചിരി നിമിഷങ്ങള്‍ നല്‍കിയ ആദ്യ പകുതിയും ഇമോഷണല്‍ കണക്ഷന്‍ നല്‍കിയ രണ്ടാം പകുതിയും. ഒരു ദിലീപ് ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ എന്തൊക്കെ ആഗ്രഹിച്ചോ അതൊക്കെ ചേര്‍ന്ന് ഒരു സിനിമ, അതാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി, ഒരു കൊച്ചു കുടുംബ ചിത്രം. 36 വര്‍ഷം കൂടെ നിന്ന ആരാധകര്‍ക്ക് വേണ്ടി, പിനീട് അങ്ങോട്ട് പടത്തിന്റെ വേവ് ആദ്യം കാണിക്കുന്ന ടൈറ്റില്‍ കാര്‍ഡ് പോലെ സ്ലോ ആന്‍ഡ് മനോഹരം ആയിരുന്നു.

ആവശ്യത്തിന് അനുസരിച്ച് മാത്രം കഥാപാത്രങ്ങളെ അണിനിരത്തികൊണ്ട് കൃത്യവും വ്യക്തവുമായ തിരക്കഥയും അതോടൊപ്പം ഒഴുകിപ്പോകുന്ന സനല്‍ ദേവിന്റെ പശ്ചാത്തല സംഗീതവും. ദിലീപ് എന്ന നടനെ ഏറെ കാലത്തിന് ശേഷം വളരെ കൃത്യമായി ഉപയോഗിച്ച സിനിമയാണിതെന്ന് പറയാം. ജോണി ആന്റണി, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നീ താരങ്ങളുടെ കോമഡി നമ്പറുകളും സിനിമയുടെ ആകര്‍ഷണമാണ്. ധ്യാനിന് അധികം സ്‌ക്രീന്‍ പ്രസന്‍സ് ഇല്ലെങ്കിലും നടന്റെ അഭിനയം ആസ്വാദനകരം ആയിരുന്നു. ഇതൊരു കോമ്പോ ഓഫര്‍ ആണ് പ്രേക്ഷകര്‍ക്ക് എന്ന് വേണേല്‍ പറയാം.

ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന ബിന്റോ സ്റ്റീൂഫന്‍ തന്റെ ആദ്യ സ്വതന്ത്ര ചിത്രം തന്നെ ഇത്ര മനോഹരം ആക്കി നമുക്ക് നല്‍കിയിട്ടുണ്ട്. ഓരോ ഫ്രെയിമും മനോഹരം തന്നെ. പുതുമുഖ താരമായ റാണിയ അഥവാ ചിഞ്ചുവും കയ്യടി നേടുന്നുണ്ട്. പ്രിന്‍സ് ആന്‍ഡ് ഫാമിലി ടൈറ്റിലില്‍ സൂചിപ്പിക്കുന്നത് പോലെ പ്രിന്‍സിന്റെ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ്. അതിന്റെ കൂടെ തന്നെ കാര്യമായ ചില കാര്യങ്ങളും പറഞ്ഞുപോകുന്നുണ്ട്.

കടപ്പാട്: അനൂപ് കൃഷ്ണന്‍ (Simple Stories)

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ