ഹണിയെ കണ്ടുപിടിച്ച് നടി പ്രാചി തെഹ്‌ലാന്‍; മറുപടിയുമായി താരം

ഈ ചിത്രത്തില്‍ എന്നെ കണ്ടുപിടിക്കാമോ? എന്ന് ചോദിച്ചു കൊണ്ട് നടി ഹണി റോസ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തെ ഒരു ചിത്രമായിരുന്നു ഹണി പങ്കുവച്ചത്. ഒരേ പോലുള്ള യൂണിഫോമും ഹെയര്‍സ്‌റ്റൈലുമായി നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും ഹണിയെ കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

”എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിമിഷങ്ങള്‍. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ കണ്ടുപിടിക്കൂ” എന്നായിരുന്നു ഹണി കുറിച്ചത്. പിന്നാലെ താരത്തെ കണ്ടെത്തി നടി പ്രാചി തെഹ്ലാന്‍ രംഗത്തെത്തി. പ്രാചിയുടെ കമന്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

”മഞ്ഞ സാരിയുടുത്ത ടീച്ചറുടെ വലതു വശത്ത് നില്‍ക്കുന്ന ആദ്യത്തെ പെണ്‍കുട്ടി. മുകളില്‍ നിന്ന് മൂന്നാം നിരയില്‍. നീളം കുറഞ്ഞ മുടിയുള്ള കുട്ടി” എന്നാണ് പ്രാചിയുടെ കമന്റ്. പ്രാചിയുടെ കമന്റിന് ‘അതേ’ എന്ന മറുപടിയുമായി ഹണി റോസും എത്തിയിട്ടുണ്ട്.

ആരാധകരും കുട്ടി ഹണിയെ കണ്ടെത്തി രംഗത്തെത്തിയിട്ടുണ്ട്. ഹണിയെ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടില്ല എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഹണി പഠിച്ചത് മൂലമറ്റം സ്‌കൂളിലാണെന്നും ആ മഞ്ഞ സാരി അണിഞ്ഞ ടീച്ചറിന്റെ പേര് മധു എന്നാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Latest Stories

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍