പ്രഭുദേവയുടെ വിവാഹം സെപ്റ്റംബറില്‍ കഴിഞ്ഞു! വധു അനന്തിരവളല്ല

നടനും സംവിധായകനും കോറിയോഗ്രാഫറുമായ പ്രഭുദേവ വീണ്ടും വിവാഹിതനായി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ആണ് താരത്തിന്റെ വധു. സെപ്റ്റംബറില്‍ വിവാഹം കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരത്തിന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

അടുത്തിടെ ആയിരുന്നു താരം വീണ്ടും വിവാഹിതനാകാന്‍ പോവുകയാണെന്നും സഹോദരിയുടെ മകളുമായി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് തെറ്റാണെന്നും വിവാഹം കഴിഞ്ഞു എന്നുമാണ് പ്രഭുദേവയോട് അടുത്തവൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് വ്യക്തമാക്കിയിരിക്കുന്നത്.

പുറംവേദനയുമായി ബന്ധപ്പെട്ട് ഫിസിയോതെറാപ്പിസ്റ്റിനെ കാണുകയും, ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് പ്രഭുദേവയോ അദ്ദേഹത്തിന്റെ മാനേജരോ പ്രതികരിച്ചിട്ടില്ല. പ്രഭുദേവയുടെ വിവാഹമോചനവും പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം വാര്‍ത്തകളില്‍ നേരത്തെ നിറഞ്ഞു നിന്നിരുന്നു.

റംലത്ത് ആയിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് താരം റംലത്തില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ വൈകാതെ തന്നെ നയന്‍താരയും പ്രഭുദേവയും പിരിയുകയും ചെയ്തു.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്