ബാഹുബലിയുടെ 10ാം വാർഷികം; ഒത്തുകൂടി പ്രഭാസും റാണയും രാജമൗലിയും, കൂട്ടത്തിൽ അവർ മാത്രം മിസിങ്

ബാഹുബലി സീരീസിലെ ആദ്യ ഭാ​ഗം റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയായ വേളയിൽ ഒത്തുകൂടി അണിയറക്കാർ. ബാഹുബലി ടീമിലെ എല്ലാവരും ചേർന്ന് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പത്താം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ്. റീയൂണിയൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എസ് എസ് രാജമൗലി, പ്രഭാസ്, റാണ ദ​ഗുബാട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സാബു സിറിൾ ഉൾപ്പെടെ സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ച ആളുകളാണ് പഴയ ഓർമകളുമായി വീണ്ടും ഒത്തുകൂടിയത്. രാജമൗലിയുടെ ഹൈദരാബാദിലെ വസതിയിലായിരുന്നു ഒത്തുകൂടൽ.

എന്നാൽ രണ്ട് ഭാ​ഗങ്ങളിലെയും നായികമാരായ അനുഷ്ക ഷെട്ടിയും തമന്നയും പുറത്തുവന്ന റീയൂണിയൻ ചിത്രങ്ങളില്ല. ഇരുവരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ആരാധകർ തിരക്കുന്നുണ്ട്. 2015 ജൂലൈ 10നായിരുന്നു ആദ്യ ഭാഗമായ ബാഹുബലി ദ​ ബി​ഗിനിങ് പുറത്തിറങ്ങിയത്. അതുവരെയുണ്ടായിരുന്ന ബോക്സോഫിസ് റെക്കോഡുകളെല്ലാം തകർത്തുകൊണ്ടായിരുന്നു സിനിമ മുന്നേറിയത്. ബാഹുബലി രണ്ടാം ഭാ​ഗമായ ബാഹുബലി ദ കൺക്ലൂഷൻ 2017ലാണ് റിലീസ് ചെയ്തത്. ആദ്യ ഭാ​ഗത്തിനേക്കാൾ വലിയ വിജയമായിരുന്നു രണ്ടാം ഭാ​ഗം ബോക്സോഫിസിൽ നേടിയത്.

“ബാഹുബലി സംഗമത്തിന്റെ 10 വർഷങ്ങൾ… ഒരു സ്വപ്നമായി തുടങ്ങിയത്, ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി മാറി. ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു കഥ…ഒരു കുടുംബമായി ഞങ്ങളെ ഒന്നിപ്പിച്ച ഒരു യാത്ര…ഞങ്ങൾ എക്കാലവും വിലമതിക്കുന്ന ഓർമകൾ. ബാഹുബലിയുടെ 10 വർഷങ്ങൾ ആഘോഷിക്കാൻ ഞങ്ങൾ ഒത്തുചേരുമ്പോൾ, ഈ കഥയിൽ വിശ്വസിച്ച, ഞങ്ങളോടൊപ്പം നിന്ന, ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ച ഓരോ വ്യക്തികളോടും ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണ്.

ഈ റീയൂണിയൻ ഒരു നൊസ്റ്റാൾജിയക്കും അപ്പുറമാണ് – അത് ഒരു ദശാബ്ദത്തിലേറെക്കാലത്തെ ഓർമ്മകളുടെ ഒരു പ്രളയം തന്നെ തിരികെ കൊണ്ടുവന്നു. ശരിയായി നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും, തെറ്റ് സംഭവിച്ചിരിക്കാവുന്നതും എന്നാൽ സംഭവിക്കാത്തതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ സ്നേഹപൂർവ്വം ഓർക്കുന്നു. ബാഹുബലി ഇന്ന് എന്താണോ അതെല്ലാം ഉറപ്പാക്കിയത് ആ നിമിഷങ്ങളാണ്. എന്നാൽ ഈ ആഘോഷം ഞങ്ങളുടേത് മാത്രമല്ല. ബാഹുബലിയെ നെഞ്ചിലേറ്റിയ നിങ്ങൾ ഓരോരുത്തരുടെയുമാണ്. ആൽക്കെമിസ്റ്റിൽ പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ “നിങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചാൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ മുഴുവൻ പ്രപഞ്ചവും കൂടെയുണ്ടാവും”, റീയൂണിയൻ ചിത്രങ്ങൾക്കൊപ്പം ബാ​ഹുബലി ടീം സോഷ്യൽ മീഡിയയിൽ കുറിച്ചു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല