വമ്പന്‍ ചിത്രമേത്? ബാഹുബലിയോ സാഹോയോ; മറുപടിയുമായി പ്രഭാസ്

ബാഹുബലി റിലീസ് ചെയ്ത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രമാണ് “സാഹോ”. ബാഹുബലിയെ വെല്ലുന്ന പ്രകടനം തന്നെയാണ് സാഹോയിലൂടെ പ്രഭാസ് ആരാധകര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ ഇന്ത്യന്‍ ആക്ഷന്‍ ഫിലിം എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

250 കോടി രൂപ ചെലവില്‍ “സാഹോ” ഒരുങ്ങുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍? 250 കോടി അല്ല, 350 കോടി രൂപയാണ് ചിത്രത്തിന്റെ മുഴുവന്‍ ബജറ്റ് എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫിലിം കംപാനിയനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ചിത്രത്തിന്റെ ബജറ്റ് വിവരങ്ങള്‍ പ്രഭാസ് വെളിപ്പെടുത്തിയിരിക്കുകയാണ്.. 250 കോടി രൂപയായിരുന്നു “ബാഹുബലി- ദ കണ്‍ക്ലൂഷന്റെ” നിര്‍മ്മാണച്ചെലവ്. വിതരണാവകാശത്തിലും “ബാഹുബലി”യെ “സാഹോ” മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 400 കോടിയ്ക്ക്  ഇറോസ് ഇന്റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

. 30 കോടിയാണ് ചിത്രത്തിനായി പ്രഭാസ് പ്രതിഫലം വാങ്ങുന്നത്. ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂറിന്റെ പ്രതിഫലവും വാര്‍ത്തയായിരുന്നു. ആദ്യം 12 കോടി പ്രതിഫല തുകയായി ആവശ്യപ്പെട്ട ശ്രദ്ധ പിന്നീട് 9 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ