നഗ്നനായി അഭിനയിക്കേണ്ടി വന്നു, 20000 രൂപയാണ് പ്രതിഫലം നല്‍കിയതെന്ന് യുവാവ്; പ്രതികരിച്ച് സീരിസ് അണിയറ പ്രവര്‍ത്തകര്‍

കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ അണിയറപ്രവര്‍ത്തകര്‍. 90% നഗ്‌നത പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണെന്നു ബോധ്യപ്പെടുത്തിയും കരാറില്‍ ഒപ്പിട്ട ശേഷവുമാണ് ഷൂട്ടിംഗ് തുടങ്ങിയതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.

വെങ്ങാനൂര്‍ സ്വദേശിയായ യുവാവ് ആണ് കഴിഞ്ഞ ദിവസം അശ്ലീല വെബ് സീരിസിനെതിരെ രംഗത്തെത്തിയത്. യുവാവിന്റെ പരാതിയില്‍ തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് പരാതിയില്‍ സംവിധായികയ്ക്ക് എതിരെയും ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

താന്‍ വഞ്ചിച്ചതാണെന്നും സീരിസ് റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യും എന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ 90% നഗ്‌നത പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണെന്നു ബോധ്യപ്പെടുത്തിയും കരാറില്‍ ഒപ്പിട്ട ശേഷവുമാണ് ഷൂട്ടിംഗ് തുടങ്ങിയതെന്നാണ് അണിയറക്കാരുടെ വാദം.

തെളിവായി കരാര്‍ ഒപ്പിടുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. സിനിമാ മേഖലയിലെ സുഹൃത്ത് വഴിയാണ് ഈ സിനിമയുമായി ബന്ധപ്പെടുന്നത്. അരുവിക്കരയിലെ വില്ലയിലായിരുന്നു ഷൂട്ടിംഗ്. ആദ്യ ദിനം 2 സീന്‍ എടുത്തു, കരാറിലും ഒപ്പിട്ടു.

അതിന് ശേഷമാണ് ഇതര സംസ്ഥാനക്കാരിയായ നടിക്കൊപ്പം അശ്ലീല രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചപ്പോള്‍ കരാര്‍ ഒപ്പിട്ടതിനാല്‍ ചെയ്‌തേ പറ്റൂവെന്നു സംവിധായിക നിര്‍ബന്ധിച്ചു. ആദ്യമായി നായിക ആയതിനാല്‍ വായിച്ച് നോക്കാതെയാണ് കരാര്‍ ഒപ്പിട്ടത്.

ഷൂട്ടിംഗ് മുടങ്ങിയാല്‍ നഷ്ടപരിഹാരമായി 5 ലക്ഷം രൂപ തരേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തി. മറ്റു വഴിയില്ലാതെ അഭിനയിച്ചു. പ്രതിഫലമായി 20,000 രൂപയും ലഭിച്ചു എന്നാണ് യുവാവ് പറഞ്ഞത്. അതേസമയം, ഒരു യുവതിയും അശ്ലീല ചിത്രത്തിന്റെ അണിയറക്കാര്‍ ചതിയില്‍ പെടുത്തിയതെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ